Headlines

പതിനൊന്നാം നിലയിൽ നിന്ന് വീണ് ഇൻഫോ പാർക്ക് ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണു കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ മരിച്ചു. ഇൻഫോപാർക്ക് തപസ്യ ബിൽഡിംഗിലെ എം സൈൻ ഐ. ടി കമ്പനി ജീവനക്കാരനായ ശ്രീരാഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം 11ാം നിലയിലെ പാരഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാഗ് താഴെ വീഴുകയായിരുന്നു. 10 വർഷമായി സൈൻ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാഗ്. ഭാര്യ ടി.സി.എസ് ജീവനക്കാരിയാണ്.

Read More

ചിറയിൻകീഴിൽ കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴ്: കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് പുതുക്കരി കൂട്ടിൽ വീട്ടിൽ ശ്യാം അതുല്യ ദമ്പതികളുടെ ഏക മകൻ പ്രിൻസ് (13) ആണ് മരിച്ചത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ മൂന്നാറ്റുമുക്ക് ഭാഗത്ത് കായലിൽ ആണ് അപകടം ഉണ്ടായത്. രാവിലെ പത്തോടെ സുഹൃത്തുക്കൾക്കൊപ്പം കായൽ തീരത്ത് എത്തിയ ഇവർ ചൂണ്ട ഇട്ട് മീൻ പിടിച്ചു. തുടർന്ന് കായലിൽ ഇറങ്ങി നീന്തി. ഇതിനിടെ പ്രിൻസ് കായലിൽ താഴ്ന്ന് പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ ഇടപെടുകയും ഫയർഫോഴ്സിന്റെ…

Read More

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നാവായികുളം സ്വദേശിയായ യുവാവ് പിടിയിൽ

കല്ലമ്പലം: സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാവായിക്കുളം കുടവൂർ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടിൽ നൗഷാദിന്റെ മകൻ സെയ്താലി(28)യാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും മാസ്കിംഗ് ടേപ്പും ഗ്ലാസ് ട്യൂബും കഞ്ചാവ് വിറ്റുകിട്ടിയ പണവും പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കല്ലമ്പലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും…

Read More

എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.വട്ടംകുളം മൂതൂര്‍ സ്വദേശി 39 വയസുള്ള പടിഞ്ഞാറെ പറമ്പില്‍ രതീഷിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 10നാണ് കേസിന് ആസ്പദമായ സംഭവം.എടപ്പാളില്‍ ഓട്ടോ ഡ്രൈവറായ രതീഷ് പരിചയം മുതലെടുത്ത് 17 കാരനായ വിദ്യാര്‍ത്ഥിയെ എടപ്പാള്‍ പട്ടാമ്പി റോഡിലെ ലോഡ്ജില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനും ചങ്ങരംകുളം പോലീസിനും പരാതി നല്‍കുകയായിരുന്നു.പിടിയാലായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് ചങ്ങരംകുളം പോലീസ്…

Read More

തോക്ക് കേസ്: വ്ലോഗ്ഗർ വിക്കി തഗ് കോടതിയിൽ കീഴടങ്ങി

പാലക്കാട്: കുപ്രസിദ്ധ വ്ലോഗ്ഗർ വിക്കി തഗ് എന്ന വിഘ്‌നേഷ് കോടതിയിൽ കീഴടങ്ങി. തോക്കും കത്തിയും എംഡിഎംഎയും കൈവശം വച്ച കേസിൽ പ്രതിചേർക്കപ്പെട്ട വിക്കി തഗ് പാലക്കാട് കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്.പാലക്കാട് കസബ പൊലീസ് ആയുധ നിയമ പ്രകാരം കേസ് എടുത്തതിന് പിന്നാലെ വിഘ്‌നേഷ് ഒളിവിലായിരുന്നു. കേസിൽ വിഘ്നേഷിൻ്റെ സുഹൃത്തും കൂട്ടാളിയുമായ വിനീത് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ആലപ്പുഴ സ്വദേശിയാണ് വിഘ്‌നേഷ്. 2022ല്‍ പാലക്കാട് ചന്ദ്രനഗറില്‍ എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്തംഫെറ്റമിന്‍, കത്തി, തോക്ക്…

Read More

ദേവദൂതന് പിന്നാലെ മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു; തീയതി പങ്കുവെച്ച് ശോഭന

പഴയകാല ചിത്രം ദേവദൂതന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, മണിച്ചിത്രത്താഴും റീ റിലീസിനെത്തുന്നു.  ഓഗസ്റ്റ് 17 ന് ചിത്രം തിയേറ്ററില്‍ എത്തും. ചിത്രത്തിൽ നാഗവല്ലിയായി വേഷമിട്ട് സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന തന്നെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം റീ റിലീസ് തീയതിയും അറിയിച്ചിരിക്കുന്നത്. 1993-ൽ മധു മുട്ടം തിരക്കഥ രചിച്ച് ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ചലചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത,…

Read More

‘ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി.പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് നല്‍കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍…

Read More

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മിറ്റി രൂപികരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സര്‍ക്കാരിനെ അവഗണിച്ച് സേര്‍ച് കമ്മറ്റി രൂപികരിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള സര്‍വകലാശാല, എംജി മലയാളം സര്‍വകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്. കേരള സാങ്കേതിക സര്‍വകലാശ സേര്‍ച്ച് കമ്മറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോട നാല് സര്‍വകലാശാലകളിലെ സേര്‍ച് കമ്മറ്റികള്‍ക്ക് വിലക്കായി. ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച കമ്മറ്റി രൂപീകരിച്ചത്. സേര്‍ച്ച് കമ്മറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ…

Read More

സംവരണ വിരുദ്ധ സമരം തെരുവു യുദ്ധമായി, ബംഗ്ലാദേശില്‍ കലാപം; 39 പേര്‍ മരിച്ചു; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ധാക്ക: ബംഗ്ലാദേശില്‍ ജോലി സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കലാപമായി. സംഘര്‍ഷങ്ങളില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥി പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലാണ് ഏറ്റുമുട്ടല്‍. വ്യാഴാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ അതിരൂക്ഷമായ തെരുവുയുദ്ധമാണ് നടന്നത്. നൂറുകണക്കിന് സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രകോപിതരായ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. പൊലീസ് പോസ്റ്റുകള്‍ അഗ്നിക്കിരയാക്കി. ദേശീയ ടെലിവിഷന്‍ ചാനലിന്റെ ഓഫീസിനും പ്രക്ഷോഭകര്‍ തീയിട്ടു. ചാനലിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി…

Read More

ഇടുക്കിയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് ആണ് മരിച്ചത്. 37 വയസാസിരുന്നു. യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടമുണ്ടായത്.തെയില സംസ്‌കരിക്കുന്ന യന്ത്രം രാവിലെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രം ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ യന്ത്രം ഓഫ് ചെയ്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial