Headlines

‘സംസ്ഥാനത്തെ 176 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം’: മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 77 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 117 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെ അംഗീകാരവും, തൃശൂര്‍…

Read More

കൈ കാണിച്ചിട്ട് നിർത്തിയില്ല; വാഹനം പിന്തുടർന്ന് പിടികൂടി, പിടിച്ചെടുത്തത് രേഖകളില്ലാത്ത 20 ലക്ഷംരൂപ

പാലക്കാട്: കുടുംബസമേതമുള്ള യാത്രയെന്ന വ്യാജേന കാറില്‍ കുഴൽപ്പണം കടത്ത്. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷിമിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടിച്ചെടുത്തത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെ മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടരുകയായിരുന്നു. ശേഷം വിവരം ചിറ്റൂര്‍ പൊലീസിന് കൈമാറി. ചിറ്റൂർ പൊലീസിന്റെ സഹായത്താല്‍ രാത്രി 8.30…

Read More

പുനലൂരിൽ കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചുകൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുനലൂർ ഡിപ്പോയ്ക്ക് സമീപത്തെ ദേശീയപാതയോരത്ത് നിർത്തിയിട്ട ബസ്സാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തെന്മല ഒറ്റക്കൽ സ്വദേശി ബിനീഷാണ് പുനലൂർ പോലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റർ കിഴക്ക് മാറി ടി.ബി. ജങ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞത്. ഹെഡ്‍ലൈറ്റുകൾ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയം തോന്നിയ…

Read More

കോഴിക്കോട് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഫിസിയോ തെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു. ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ പോലീസിൽ പരാതി ലഭിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തിരുന്നു. പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പോലീസ്…

Read More

ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം

    തിരുവനന്തപുരം : ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം കാഞ്ഞിരംപാറ മഞ്ചാടി മുക്കിലാണ് അച്ഛനും മക്കളും ചേർന്ന് ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച് അവശനാക്കിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോർട്ടിലായിരുന്നു ഹോട്ടലിലായിരുന്നു സംഭവം. സ്ത്രീകൾ അടക്കം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സമീപത്ത് കരിക്ക് കച്ചവടം നടത്തുകയായിരുന്ന നെട്ടയം സ്വദേശി രമേശൻ അസഭ്യം പറഞ്ഞത്. ഇത് ജീവനക്കാരനായ അജി ചോദ്യം…

Read More

പാകിസ്താനെ നേരിടാന്‍ ഇന്ത്യ; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

കൊളംബോ: ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ നേരിടും.രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, യുഎഇ, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍. മലേഷ്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. രണ്ട്…

Read More

സൈബർ തട്ടിപ്പിൽ ഒന്നാമത് തിരുവനന്തപുരം; ആറ് മാസത്തിനിടെ നടന്നത് 35 കോടിയുടെ തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരിയായ തിരുവനന്തപുരം സൈബർ തട്ടിപ്പിൽ ഒന്നാമതെന്ന് പോലീസിന്റെ കണക്കുകൾ. ജില്ലയിൽ മാത്രം ആറ് മാസത്തിനിടെ നടന്നത് 35 കോടി രൂപയുടെ തട്ടിപ്പാണ്. ഇതിൽ പതിനൊന്ന് കോടി രൂപ തിരികെ പിടികൂടാൻ സാധിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലായി അറുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തിന് തൊട്ട് പിന്നിൽ കൊച്ചിയാണ്. ഷെയർ മാർക്കറ്റിൽ ഉയർന്ന ലാഭം, ഓൺലൈൻ ജോലി വാഗ്ധാനം, വിവിധ ഗെയിമുകൾ, ലോൺ അപ്പുകൾ, വ്യാജ ലോട്ടറികൾ തുടങ്ങിയ മാർഗം ഉപയോഗിച്ചാണ് കൂടുതൽ പേരിൽ നിന്നും…

Read More

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട്: അതിശക്തമായ മഴയെ തുടർന്ന് കിണർ താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് നിമിഷ നേരം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാല്‍ കിണര്‍ ഇടിയുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വീട്ടുകാര്‍…

Read More

കെ റെയിലിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ. കെ റെയിൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയിൽ എന്ന കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡ്. തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ…

Read More

പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട്: പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവിന് ദാരുണാന്ത്യം. കരുവാറ്റ പുത്തൻ കണ്ടത്തിൽ രവിയുടെ മകൻ രഞ്ജിത്ത് (38) ആണ് മരിച്ചത്. കരുവാറ്റ -പല്ലന കുമാരകോടി റോഡിൽ അജിത ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. ചെത്തിയെടുത്ത പുല്ലുമായി ട്രോളിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് തെറിച്ചു വീഴുകയും ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial