
ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാമത് തുടരും; സ്പെയ്നിന് മുന്നേറ്റം
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമത് തുടരുന്നത്. 1901 പോയിന്റോടെയാണ് അർജന്റീന ഒന്നാമത് തുടരുന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1854 പോയിന്റാണ് ഫ്രഞ്ച് സംഘത്തിനുള്ളത്.യൂറോ കപ്പിൽ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. 1835 പോയിന്റോടെയാണ് സ്പെയിൻ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നത്. യൂറോ കപ്പിന്റെ ഫൈനൽ കളിച്ച ഇംഗ്ലണ്ട് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു….