കണ്ണൂരില്‍ കണ്ടെത്തിയ ‘നിധി’ വസ്തുക്കളിൽ വിലയേറിയ വെനീഷ്യന്‍ കാശിമാല മുതൽ സ്വർണ മുത്തുകൾ വരെ

കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായിലെ നിന്ന് കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിച്ചു. നിധി’ വസ്തുക്കള്‍ 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്ന് എന്നാണ് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. സ്വര്‍ണ്ണം കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നുതളിപ്പറമ്പ് ആര്‍ഡിഒയുടെ കസ്റ്റഡിയിലായിരുന്ന നിധി’ വസ്തുക്കള്‍ ഇന്നലെയാണ് പുരാവസ്തുവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധിച്ചത്. കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ…

Read More

മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ നടത്തിയത് 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട് രണ്ട് പേര്‍ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിക്ഷേപ തട്ടിപ്പുകേസിൽ രണ്ടുപേർ അറസ്റ്റിൽ. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിലാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനി തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസ് വ്യക്തമാക്കി. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പോലീസ് സംഘം പരിശോധന തുടരുകയാണ്. ഉയര്‍ന്ന പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അന്വേഷണം നടക്കുന്നത്. ഓഹരികളിലും മറ്റും നിക്ഷേപിച്ചാണ് കമ്പനി മുന്നോട്ട് പോയത്. ഒട്ടേറെ പേരിൽ…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; വില കുറഞ്ഞത് വൻ കുതിപ്പിന് പിന്നാലെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൻകുതിച്ചുചാട്ടം നടത്തിയ സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 54880 രൂപയായി. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6860 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി ഇന്നലെ സ്വർണവിലയിൽ…

Read More

ഹൃദയ ശസ്ത്രക്രിയ വിദഗ്ദൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ. എഫ്ആർസിഎസ് കൂടി എടുത്തശേഷം…

Read More

യുവാവും യുവതിയും ലഹരി വില്പന നടത്തിയത് ലോഡ്ജ് കേന്ദ്രീകരിച്ച്; കോട്ടയത്ത് എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്…

Read More

ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ

      ആലപ്പുഴ : മാന്നാർ ചെന്നിത്തലയിൽ ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികൾ അറസ്റ്റിൽ. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡന വിവരം പറഞ്ഞത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാന്നാർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധു വീട്ടിൽ നിന്നാണ് പെൺകുട്ടി പഠിക്കുന്നത്. ഇതിനിടെ, അവിടെ എത്തിയ ബന്ധുക്കളായ ദമ്പതികൾ മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ് പീഡനം…

Read More

കുടുംബപ്രശ്നം തര്‍ക്കത്തിലെത്തി, ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, യുവാവും അമ്മയും അറസ്റ്റിൽ

    ഹരിപ്പാട് :  കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ്  ഭാര്യ ആശുപത്രിയിൽ. സംഭവത്തിൽ  തൃക്കുന്നപ്പുഴ വലിയപറമ്പ്  രാജി നിവാസി രാജേഷ്  (32) അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദ മോൾ (34) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി  കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവിൽ രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു….

Read More

കന്നഡികര്‍ക്ക് മാത്രം ജോലി: എതിര്‍പ്പിനെ തുടര്‍ന്ന് കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു

ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡ സംവരണ ബില്‍ അവതരിപ്പിച്ചത്. കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ…

Read More

16കാരിയെ പീഡിപ്പിച്ചു: പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.

Read More

60കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി ബസ്, രക്ഷ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരി 60കാരിയായ വസന്തയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വസന്തയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആണ് ജീവനക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയത്. പനി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് വസന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial