കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഹൈദരാബാദ് : കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവ്. ഹൈദരാബാദിലാണ് സംഭവം. 32കാരനായ ബോദാ പ്രവീൺ ആണ് ഭാര്യ കുമാരി(29)യെയും മക്കളായ കൃഷിക(5)യെയും കൃതിക(3)യെയും ഭാര്യയെയും കൊലപ്പെടുത്തിയത്. അമിത അളവിൽ മയക്കുമരുന്ന് കുത്തിവച്ചായിരുന്നു ബോദ പ്രവീൺ ഭാര്യയെ കൊലപ്പെടുത്തിയത്. വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് രണ്ട് പെൺമക്കളെയും ഇയാൾ കൊലപ്പെടുത്തി. തുടർന്ന് ഇയാൾ കാർ മനപ്പൂർവം ഇടിപ്പിക്കുകയായിരുന്നു. ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസ നേടിയ പ്രവീൺ പിന്നീട് കാമുകിക്കൊപ്പം പോവുകയുമായിരുന്നു.45…

Read More

ആശുപത്രിയിൽ യുവതിക്ക് ‘പാമ്പുകടിയേറ്റ’ സംഭവത്തിൽ ട്വിസ്റ്റ് ; പാമ്പുകടിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

പാലക്കാട്: മകളുടെ ചികിത്സയ്ക്കായി ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചെന്ന വാദം തെറ്റെന്ന് ആരോഗ്യവകുപ്പ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീനയുടെ വെളിപ്പെടുത്തൽ. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ‘ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു….

Read More

ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് അന്തരിച്ചു

ഇടുക്കി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Read More

മൂവായിരം രൂപ തന്നാൽ ഓപ്പറേഷൻ നടത്താം; ആലപ്പുഴയിൽ ഡോക്ടർ പണം ആവശ്യപ്പെട്ടെന്ന പരാതിയുമായി രോഗി

ആലപ്പുഴ: ഓപ്പറേഷൻ നടത്തുന്നതിന് ഡോക്ടർ രോഗിയിൽ നിന്നും പണം ആവശ്യപ്പെട്ടെന്ന് പരാതി. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയോടാണ് ഓപ്പറേഷൻ നടത്താൻ പണം വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടെന്ന പരാതി ഉയർന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതാണ് മാജിത. യൂട്രസ് നീക്കം ചെയ്യണമെന്നും ഇതിനായി ബുധനാഴ്ച അഡ്മിറ്റ് ആകണമെന്നും ഡോക്ടർ മാജിതയോട് പറഞ്ഞു. വെള്ളിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും അന്ന് തന്നെ 3000 രൂപ തനിക്കും 1500 രൂപ അനസ്തേഷ്യ വിഭാഗത്തിലും നൽകണമെന്നും ഡോക്ടർ…

Read More

മകൾക്ക് ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു; ചികിത്സയിൽ

പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.

Read More

‘എനിക്കുള്ള പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുത്’: രമേശ് നാരായൺ വിവാദത്തിൽ ആസിഫ് അലി

തിരുവനന്തപുരം: രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു.തിരുവനന്തപുരം സെന്റ് അൽബേർട്സ് കോളേജിൽ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു ആസിഫ് അലി. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ…

Read More

ആസിഫ് അലിയെ അപമാനിച്ച സംഭവം: വിശദീകരണം തേടി ഫെഫ്ക, മാധ്യമങ്ങളോട് പറഞ്ഞത് ആവര്‍ത്തിച്ച് രമേഷ് നാരായണ്‍

കൊച്ചി: നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ സംഗീതഞ്ജൻ രമേഷ് നാരായണിനോട് വിശദീകരണം തേടി ഫെഫ്ക മ്യൂസിക് യൂണിയൻ. ഇന്നലെ ആണ് ഫെഫ്കയുടെ ഭാഗം ആയ മ്യൂസിക് യൂണിയൻ രമേശ്‌ നാരായണനോട് വിശദീകരണം തേടിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് വിശദീകരണ കുറിപ്പിൽ രമേഷ് അറിയിച്ചതെന്ന്  ഭാരവാഹികൾ അറിയിച്ചു. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് രമേഷ് നാരായണ്‍ പറഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ…

Read More

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47) എന്ന സ്ത്രീയാണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നേരത്തെ 12 ഓളം പേര്‍ മലയോരത്ത് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി ചികിത്സ തേടിയിരുന്നു.മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്….

Read More

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നടി സീമ ജി നായരാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്….

Read More

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നടി സീമ ജി നായരാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial