ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊപ്പം:ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊപ്പം പുലാശ്ശേരി പുതുമന തുരുത്തിങ്ങൽ വീട്ടിൽ അജിത് (23)ആണ് മരിച്ചത്. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം

Read More

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് മരിച്ചത് 8 മരിച്ചത്. മരിച്ചവരിൽ 6 കുട്ടികളും. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു.കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന്…

Read More

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തിൽ നിന്നും വീണു; കാർത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിലെ സ്റ്റണ്ട്മാൻ ഏഴുമല സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. മിസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഏഴുമല അപകടത്തിൽപെട്ടത്. 20 അടി ഉയരത്തിൽ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഴുമലയുടെ വിയോഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഏഴുമലയുടെ അകാല വിയോഗത്തിൽ സിനിമാപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജൂലൈ 15…

Read More

സിദ്ധാര്‍ത്ഥന്റെ മരണം; പുതിയ കണ്ടെത്തലുമായി ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ അന്വേഷിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ അച്ഛനമ്മമാര്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് മൊഴിയെടുത്താണ്…

Read More

തിരുവനന്തപുരം നന്ദിയോട്  പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് ഇയാള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്. സാരമായി പൊള്ളലേറ്റ ഷിബുവിനെ…

Read More

അജിത് പവാര്‍ വിഭാഗം എന്‍സിപിക്ക് വീണ്ടും തിരിച്ചടി; നാലു നേതാക്കള്‍ പാര്‍ട്ടി വിട്ടു

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് വീണ്ടും തിരിച്ചടി. നാലു പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ഇവര്‍ ശരദ് പവാറിന്റെ എന്‍സിപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി പിംപ്രി-ചിന്ദ്‌വാഡ് യൂണിറ്റ് തലവന്‍ അജിത് ഗാവ്‌നെ, പിംപ്രി-ചിന്ദ്‌വാഡ് സ്റ്റുഡന്റ്‌സ് വിങ് ചീഫ് യാഷ് സാനെ, മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ രാഹുല്‍ ഭോസാലെ, പങ്കജ് ഭലേക്കര്‍ എന്നിവരാണ് അജിത് പവാറിന് രാജിക്കത്ത് സമര്‍പ്പിച്ചത്. അജിത് പവാര്‍ പക്ഷത്തു നിന്നും ഭൂരിഭാഗം നേതാക്കളും മാതൃസംഘടനയായ ശരദ് പവാറിന്റെ…

Read More

വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടിയത് മക്കളുടെ വിവാഹം നടക്കാൻ മണിക്കൂറുകൾ അവശേഷിക്കെ; തന്റെ ഭാര്യയെ മയക്കിയെടുത്ത് തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി യുവതിയുടെ പിതാവ്

വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. ഷക്കീൽ എന്നയാളാണ് തന്റെ മകന്റെ വധുവിന്റെ അമ്മയുമായി ഒളിച്ചോടിയത്. തന്റെ ഭാര്യയെ ഷക്കീൽ മയക്കിയെടുത്ത് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പപ്പു എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യയ്ക്കും 6 കുട്ടികളുമുണ്ട്. ഷക്കിലിന്റെ മകനും പപ്പുവിന്റെ മകളുമായുള്ള വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഷക്കീൽ പപ്പുവിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇതിനിടയിലാണ് പപ്പുവിന്റെ…

Read More

കനത്ത മഴയിലും കാറ്റിലും നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു; മാതൃകാപരമായ പ്രവർത്തനവുമായി കിഴക്കഞ്ചേരി കെഎസ്ഇബി

പാലക്കാട് : പാലക്കാട് ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി നല്ല കാറ്റിലും മഴയിലും നിരവധി മരങ്ങളാണ് കടപുഴുകി വീണത്. നിരവധി വീടുകളും വൈദ്യുതി പോസ്റ്റുകളും ശക്തമായ മഴയിൽ തകർന്നിരുന്നു. ആലത്തൂർ കിഴക്കഞ്ചേരി പഞ്ചായത്തിൽ കെ എസ്ഇബി ജീവനക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. കാറ്റിൽ മരങ്ങൾ വീണ് കെഎസ്ഇബിയുടെ പതിനഞ്ചിലധികം പോസ്റ്റുകൾ തകർന്നു. ശക്തമായ മഴയിലും കാറ്റിലും സ്വന്തം ജീവൻ പോലും പണയം വച്ച് കെഎസ്ഇബി ജീവനക്കാർ രാത്രി പകലില്ലാതെ  മരങ്ങൾ മുറിച്ച് മാറ്റി…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; എട്ടു ജില്ലകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിന് പിന്നാലെ കേരളത്തിലെ 12 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴുജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. കോഴിക്കോട്, വയനാട്,പാലക്കാട്,ഇടുക്കി,ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോട്ടയം…

Read More

കാസര്‍കോട് ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം; സംഭവം ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴെന്നും വീട്ടമ്മ

കാസര്‍കോട്: ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം. ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. കാഞ്ഞങ്ങാടുനിന്ന് ബേക്കലിലേക്ക് സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം. ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബസിലെ സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial