Headlines

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍: ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത്…

Read More

വയനാട് ദുരന്തം: രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്‌ക്കേണ്ടതുമാണെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു. വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്….

Read More

ഓറഞ്ച് അലര്‍ട്ട്; പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: ജില്ലയില്‍ നാളെ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കേരളത്തില്‍ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂര്‍ നേരം…

Read More

പാരീസില്‍ ഇന്ത്യയ്ക്ക് ഇത് രണ്ടാം മെഡല്‍; മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെടിവച്ചിട്ടത് വെങ്കലം; ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടു മെഡൽ സ്വന്തമാക്കി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം ആണ് സ്വന്തമാക്കിയത്. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു….

Read More

വീട്ടിൽ ഉറങ്ങിക്കിടക്കവെ മണ്ണിടിഞ്ഞു വീണു; വാൽപ്പാറയിൽ മുത്തശ്ശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം

തൃശൂർ: വാൽപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മുത്തശ്ശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഇവർ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഷോളയാർ ഡാം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ജ്ഞാനപ്രിയ. രാവിലെ പ്രദേശവാസികൾ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി. തൃശൂരിൽ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 159 കുടുംബങ്ങളിലെ 484 പേരാണ് ക്യാമ്പുകളിലുള്ളത്. 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളും…

Read More

രക്ഷാദൗത്യത്തിന് വാഹനങ്ങളും ആളുകളും നൽകാൻ തയ്യാർ; കേരളത്തിന് സഹായഹസ്തവുമായി തമിഴ്നാട്

വയനാട്: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ സ്റ്റാലിൻ അറിയിച്ചു. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. എൻഡിആർഫ് സംഘവും ഫയർഫോഴ്സും ദുരന്തമേഖലയിലുണ്ട്. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. പൊലീസും റവന്യൂ സംഘവും ദൗത്യത്തിനായി വയനാട്ടിലുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ…

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 50,560 രൂപയാണ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 20 രൂപയാണ്കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6320 രൂപ. ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വര്‍ധനവിന് ശേഷമാണ് വീണ്ടും ഇടിഞ്ഞത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന്…

Read More

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടൽ; 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു, പാലങ്ങൾ ഒലിച്ചുപോയി; പ്രദേശവാസിയെ കാണാനില്ല

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് കനത്ത മഴയെ തുടർന്ന് ഉരുൾപ്പെട്ടൽ ഉണ്ടായി. മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. ദുരന്തത്തിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. പുഴയുടെ വശത്തായുള്ള വീടുകൾ ആണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്. അതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം…

Read More

വയനാട് ഉരുള്‍പൊട്ടല്‍; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: വയനാട് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായും മോദി ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും സംസാരിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്. മരണ സംഖ്യ കൂടിവരികയാണ്. നിരവധി…

Read More

തിരുവനന്തപുരം കിളിമാനൂരിൽ മഴക്കുഴിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

      തിരുവനന്തപുരം കിളിമാനൂരിൽ മഴക്കുഴിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളാരംകുന്ന് വീട്ടിൽ രാജീവ് -വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലുള്ള മഴക്കുഴിൽ കുട്ടിയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കിളിമാനൂർ പോലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial