ആമയിഴഞ്ചൻ തോടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.ഈ പ്രദേശത്ത്…

Read More

വീണ്ടും ലിഫ്റ്റ് പണിമുടക്കി, തിരു. മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി, പുറത്തെത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും പണി മുടക്കിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും…

Read More

സ്കൂൾ വരാന്തയിൽ  നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം;മാതാവ് പരിസരത്തെ അവിവാഹിതയായ 32 കാരിയെന്ന് തെളിഞ്ഞു

കാസർകോട് :ആദൂർ പഞ്ചിക്കല്ല് സ്കൂ‌ൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്കൂ‌ളിന്റെ സമീപ പ്രദേശങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. ഇതിനിടെയാണ്…

Read More

രാജ്യസഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം കുറഞ്ഞു :ബില്ലുകൾ പാസാക്കാൻ ബുദ്ധിമുട്ടും

ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി തുടങ്ങിയ നോമിനേറ്റഡ് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഇതോടെ ബിജെപിയുടെ അംഗബലം 86 ആയും എന്‍ഡിഎയുടേത് 101 ആയും മാറി. 245 അംഗ സഭയില്‍ നിലവിലെ ഭൂരിപക്ഷമായ 113ല്‍ താഴെയാണിത്. അതേസമയം, ഏഴ് നോമിനേറ്റഡ് എംപിമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. രാജ്യസഭയിലെ നിലവിലെ അംഗബലം 225 ആണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യാ…

Read More

ആസിഫ് അലിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ മടിച്ച് രമേഷ് നാരായണ്‍; ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങി; ട്രെയിലര്‍ ലോഞ്ചിനിടെ നടന്നത് നാടകീയ സംഭവങ്ങൾ

കൊച്ചി: എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ അപമാനിച്ചതായി ആരോപണം. താരം നൽകിയ പുരസ്കാരം ഏറ്റുവാങ്ങാൻ വിമുഖത കാണിക്കുകയായിരുന്നു രമേശ് നാരായണൻ. പിന്നീട് സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു. ആന്തോളജിയുടെ ഭാഗമായ അണിയറ പ്രവര്‍ത്തകരെ ആദരിക്കുന്ന കൂട്ടത്തിലായിരുന്നു രമേഷ് നാരായണനും പുരസ്‌കാരം നല്‍കിയത്. സീരീസില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന…

Read More

ഉത്തരം അറിയില്ലെങ്കിൽ എഴുതി പഠിക്ക്; എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിനാണ് വനിതാ എസ്ഐക്ക് ഉത്തരംമുട്ടിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ ആണ് സംഭവം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്. എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നൽകിയില്ല. പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്പോസിഷൻ എഴുതി…

Read More

ബിഹാര്‍ മുന്‍മന്ത്രിയുടെ അച്ഛനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി വികൃതമാക്കിയ നിലയില്‍

പട്‌ന: ബിഹാറില്‍ മുന്‍മന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മുന്‍ മന്ത്രിയും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം. ദര്‍ബംഗ സിറ്റിയിലെ സുപോല്‍ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛന്‍ താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയില്‍ ജിതന്‍ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താനായി അന്വേഷണം…

Read More

പേമാരിയില്‍ വ്യാപക നാശം, പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയില്‍ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ അപകട…

Read More

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്. ഒരാഴ്ചക്കിടെ ജമ്മു…

Read More

മഴ കനത്തതോടെ വ്യാപകനാശം; പോപ്പാറ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം/കൊച്ചി: ചൊവ്വാഴ്ച രാവിലെ പോപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്നും അതെ സമയം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പോപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . തുടർന്ന് കൊണ്ടിരിക്കുന്ന കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടർന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial