തമിഴ്നാട്ടിൽ നാം തമിഴർ കക്ഷി നേതാവ് കൊല്ലപ്പെട്ടു; ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് പ്രഭാതനടത്തതിനിടെ

ചെന്നൈ: തമിഴ്നാട്ടിൽ തമിഴർ കക്ഷി നേതാവ് കൊല്ലപ്പെട്ടു. നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം. പ്രഭാത സവാരിക്കിടെ ആണ് നേതാവിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തെയും തമിഴ്‌നാട്ടിൽ രാഷ്ട്രീയനേതാവ് കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങും കൊല്ലപ്പെട്ടിരുന്നു. ചെന്നൈയിലെ…

Read More

തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയിൽ…

Read More

റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോഗിക പ്രഖ്യാപനം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഓഹായോ സെനറ്റർ ജെ‍ഡി വാൻസിനേയും പ്രഖ്യാപിച്ചു. കൺവെൻഷനിൽ ഇരുവർക്കും വ്യക്തമായ പിന്തുണ ലഭിച്ചതോടെയാണ് പ്രഖ്യാപനം. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഫ്ലോറി‍ഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡബ് ബേർഗം എന്നിവരെ പിന്തള്ളിയാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത് നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ്…

Read More

സ്കോൾ കേരള : പ്ലസ് വൺ പ്രവേശനം പുനരാരംഭിച്ചു

       തിരുവനന്തപുരം : താൽക്കാലികമായി നിർത്തി വച്ചിരുന്ന സ്കോൾ – കേരള മുഖേനയുള്ള ഹയർ സെക്കണ്ടറി 2024 – 25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III)  വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഫീസടച്ച് www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും, രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങളും പ്രോസ്പെക്ടസും സ്കോൾ കേരളയുടെ വെബ്സൈറ്റിൽ ലഭിക്കും….

Read More

ഉറങ്ങിക്കിടന്ന അമ്മായിഅമ്മയെ സ്വത്തിനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകന്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം…

Read More

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സന്ധ്യ രാജിവച്ചു

ചാലിശ്ശേരി : ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇവര്‍ രാജിക്കത്തുകള്‍ നല്‍കി. ഇതോടെ ചാലിശ്ശേരി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ് . നിലവില്‍ യു ഡി എഫ് മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡണ്ട് എബി സിന്ധു കോൺഗ്രസ് പ്രതിനിധിയാണ്. സ്ഥാനം രാജിവച്ചതോടെ കോണ്‍ഗ്രസ് – സി പി എം കക്ഷിനില തുല്യ സ്ഥിതിയിലായി. നിലവില്‍ എഴ് വീതം അംഗങ്ങളാണ് കോണ്‍ഗ്രസിനും സി പി…

Read More

തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍

പാലക്കാട്: തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാലക്കാട് അയിലൂര്‍ മുതുകുന്നി പുഴയിലാണ് അപകടം. ആണ്ടിത്തറ പുത്തന്‍ വീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍ പെട്ടത്. രാജേഷിനെ കണ്ടെത്തുന്നതിനായി അഗ്‌നിരക്ഷാസേനയും ആലത്തൂര്‍ പൊലീസും തിരച്ചില്‍ ആരംഭിച്ചു. മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. തേങ്ങ പെറുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജേഷിനെ കരക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പുഴയുടെ നല്ല…

Read More

ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡുപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്. 2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ…

Read More

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കാസർകോട്: ബേക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പടുത്തി. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു മാസം മുൻപായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു…

Read More

ആമയിഴഞ്ചാൻ തോട് സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കണം; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ആമയിഴഞ്ചാൻ തോട് അപകടത്തിൽ അമിക്കസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടൽ. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ഈ മാസം 19 ന് മുൻപായി നൽകണമെന്നും ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial