
ആനി രാജ മത്സരിച്ചത് രാഷ്ട്രീയ വിവേക മില്ലായ്മ; പാർട്ടിക്ക് നേട്ടമുണ്ടായില്ലെന്ന് സിപിഐ ദേശീയ കൗൺസിലിൽ വിമർശനം
ന്യൂഡൽഹി: ശക്തയായ ഇടതു സ്ഥാനാർഥി ഇല്ലായിരുന്നെങ്കിൽ വയനാട്ടിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുമായിരുന്നെന്ന് കേരള നേതാക്കൾ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ ദേശീയ കൗൺസിലിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. ആനി രാജയെ മത്സരിപ്പിക്കാൻ എടുത്ത നടപടി രാഷ്ട്രീയ വിവേക മില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദേശീയ നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു. ഈ കത്ത്…