മകളുടെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചു; പിതാവിനെതിരെ പരാതി

ബെംഗളൂരു: മകളുടെ അശ്ലീല വീഡിയോകൾ പിതാവ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിതാവിൻ്റെ കൊടും ക്രൂരതക്ക് പിന്നാലെ 18 വയസുകാരി ഫെനൈൽ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഉഡുപ്പിയിലെ സർക്കാർ ആശുപത്രിയിൽ ആണ് പെൺകുട്ടി. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കർണാടക ഉഡുപ്പിയിലാണ് സംഭവം. ബന്ധുവും തീർഥഹള്ളി സ്വദേശിയുമായ യുവാവും മകളുമായുള്ള പ്രണയത്തിൽ പിതാവിന് അതൃപ്തിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ച് മർദിച്ച ഇയാൾ, ഫോണിൽ നിന്ന് മകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ശേഖരിച്ച്…

Read More

തിരുവനന്തപുരത്ത് സ്കൂട്ടറിനുപിന്നിൽ ലോറിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

       തിരുവനന്തപുരം : തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പൂന്തുറ ആലുകാട് സ്വദേശി ബി. ബീന(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസിൽ വാഴമുട്ടം സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്നു ബീന. വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന്, തെറിച്ചുവീണ ബീനയുടെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. ഭർത്താവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി…

Read More

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്

      ലണ്ടന്‍ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിന്‍ പൗളീനിയെ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെജിക്കോവ കീഴടക്കിയത്. സ്‌കോര്‍: 6-2, 2-6, 6-4. 28-കാരിയായ താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്‌ക്കെതിരേ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു പൗളീനി. എന്നാല്‍ മൂന്നാം സെറ്റില്‍ മികവ് പുറത്തെടുത്ത ക്രെജിക്കോവ ജയം സ്വന്തമാക്കുകയായിരുന്നു….

Read More

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന ഇരുപത്തിയേഴുകാരി മരിച്ചു

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ അഞ്ജന ചന്ദ്രൻ ആണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 76 ദിവസമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. മഞ്ഞപ്പിത്തം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.

Read More

അഞ്ചു വയസ്സുകാരി മലയാളി പെൺകുട്ടി യുകെയിൽ മരിച്ചു; ഹന്ന മരിച്ചത് പനി ബാധിച്ച് ചികിത്സയിലിരിക്കെ

ബർമിങ്ഹാം/മല്ലപ്പള്ളി: പനി ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു. വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപാണ് ഹന്നയും ഇളയ സഹോദൻ ആൽബിനും മല്ലപ്പള്ളിയിലെ തുരുത്തിക്കാട് നിന്നും പിതാവ് ബിൽസെന്‍റിന് ഒപ്പം യുകെയിൽ എത്തുന്നത്. നഴ്സായ ഹന്നയുടെ അമ്മ ജെയ്മോൾ…

Read More

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി; വൻ വിജയം നേടി ഇന്ത്യ സഖ്യം

ഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം കൈവരിച്ചു. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത് ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം…

Read More

പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് ‘അതീവ ഗൗരവ ലൈംഗീക അതിക്രമം’

        കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അതീവ ഗൗരവമായ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍…

Read More

രക്ഷാപ്രവർത്തനത്തിന് റോബോട്ടിക് സാങ്കേതിക വിദ്യ; രാത്രി വൈകിയും ജോയിക്കായി തെരച്ചിൽ തുടരുന്നു

    തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനായി രാത്രി വൈകിയും തെരച്ചിൽ തുടരുന്നു. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. ജോയിയെ കാണാതായ പ്രധാന ടണലിലും റോബോട്ടിനെ ഇറക്കാൻ നീക്കം. സംഭവ സ്ഥലത്ത് കൊണ്ടുവന്ന റോബോട്ട് അടുത്ത പ്ലാറ്റ്ഫോമിലെ മാൻ ഹോളിലിറക്കും. ടണലിനുള്ളിൽ ക്യാമറ കടത്തിയുള്ള പരിശോധന സാധ്യമാകുമൊ എന്ന് പരിശോധിക്കുന്നുണ്ട്. ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൻ്റെ സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ട് ഓപ്പണിംഗുകളിൽ…

Read More

ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു; നടപടി ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ

മുംബൈ: സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തത്. തെറ്റായ വിവരങ്ങൾ ട്വീറ്റ് ചെയ്ത് ഓം ബിർളയുടെ മകൾ അഞ്ജലി ബിർളയെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഓം ബിർളയുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടി. സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയിൽ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. ഇത് സാമൂഹികമാധ്യമങ്ങളിൽ വലിയ…

Read More

ക്ഷേത്രത്തിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മുംബൈ: മുംബൈയിലെ കല്യാൺ ശിൽഫതയിലെ ക്ഷേത്രത്തിൽ വച്ച് 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത‌്‌ കൊലപ്പെടുത്തിയ കേസിൽ പൂജാരി അടക്കം 3 പേർ അറസ്റ്റിലായി. ക്ഷേത്രത്തിലെത്തിയ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു, ശേഷം ചായയിൽ ലഹരി കലർത്തി നൽകി കൂട്ടബലാത്സംഗം ചെയ്‌തുവെന്നും പൊലീസ് കണ്ടെത്തി. ബോധം വന്ന സ്ത്രീ ബഹളം വച്ചതോടെയാണ് ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള പ്രതികൾ സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial