
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല; ഒഴുക്കിൽപ്പെട്ടെന്ന് സംശയം; ഫയർഫോഴ്സെത്തി തിരച്ചിൽ ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് റയിൽവേസ്‌റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല. ഒഴുക്കിൽപ്പെട്ടെന്നാണ് സംശയിക്കുന്നത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയ്(42) എന്നയാളെയാണ് കാണാതായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. തോട്ടിലെ ഒഴുക്കിൽപെട്ടുപോയെന്നാണ് സംശയം. റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. റെയിൽവേ ലൈൻ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയിൽവെ ലൈനിന് അടിയിൽ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല….