ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തി പീഡനം; 36കാരന് എട്ട് വർഷം കഠിന തടവ്

മലപ്പുറം : ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൂജാരി പൂജാകർമ്മങ്ങൾക്കിടെ 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എടക്കര സ്വദേശി പി ബി ഷിജുവിനാണ് (36) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരിയുടെ കുടുംബത്തിൽ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങൾക്ക് നിർബന്ധമായും പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്. 2023 മെയ് 30ന് പൂജ ചെയ്യാനെത്തിയ പ്രതി വീടിന്റെ ഡൈനിങ് ഹാളിൽ…

Read More

ലഡാക്കിൽ സൈനിക ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറി; രണ്ടു സൈനികർക്ക് വീരമൃത്യു

     ലഡാക്കിൽ സൈനിക ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു.. ഇന്നലെ തന്ത്ര പ്രധാനമായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഘടകം പൊട്ടിത്തെറി ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. അപകടത്തിൽ ക്രാഫ്റ്റ് മെൻ ശങ്കര റാവു ഗൊട്ടാപ്പു തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ ഹവിൽദാർ ഷാനവാസ് അഹമ്മദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ലെന്ന് സൈന്യം അറിയിച്ചു.

Read More

കൊച്ചിയിൽ +2 വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു

തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സമീപമുണ്ടായിരുന്ന  ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

‘വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ, വിഴിഞ്ഞം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു’: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് മദർഷിപ്പിനെ കേരളം സ്വീകരിച്ചിരിക്കുന്നതെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ വെച്ച് മന്ത്രി പറഞ്ഞു.‘വരും ദിവസങ്ങളിൽ 400 മീറ്റർ മദർ ഷിപ് വരാൻ പോവുകയാണ്. ഒരു സർക്കാരിന്റെ ഇച്ഛാ ശക്തി എന്തെന്ന് പിണറായി സർക്കാർ തെളിയിച്ചിരിക്കുന്നു. ഇതിനേക്കാൾ വലിയ ഷിപ് സ്വീകരിക്കാനുള്ള ശേഷിയും വിഴിഞ്ഞത്തുണ്ട്. അവശേഷിക്കുന്ന പ്രശ്നം സർക്കാർ പരിഹരിക്കും. ഇതിന്…

Read More

ഫിലിംഫെയർ പുരസ്‌കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ; തെലുങ്കിൽ ദുൽഖർ

അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാംമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം അലെൻസിയറിനും നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തിൽ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടൻ ദുൽഖർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ കാരണങ്ങളാൽ അവാർഡ് ദാന ചടങ്ങുകൾ നടത്താനായില്ല എന്നും, അതിനാൽ കഴിഞ്ഞ…

Read More

ഇനി മണ്ണെണ്ണ ലഭിക്കുക പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം; നിയന്ത്രണവുമായി സർക്കാർ

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു.മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽനിന്ന് വാങ്ങാം.ഇതിനിടെ റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഉത്തരവ്…

Read More

‘എന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൂടെ കൊണ്ടുവരണം’, വിവാദ പരാമർശവുമായി കങ്കണ രംഗത്ത്

തന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൊണ്ടുവരണമെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശം വിവാദമാകുന്നു. മാണ്ഡി നിയോജകമണ്ഡലത്തിലെ ആളുകളോടാണ് തന്നെ കാണാൻ ആധാർ കാർഡുകൾ കൊണ്ടുവരണമെന്ന് കങ്കണ ആവശ്യപ്പെട്ടത്. ഇതും കൂടാതെ തന്നെ കാണാൻ ആഗ്രഹിക്കുന്നവരോട് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഒരു പേപ്പറിൽ എഴുതാനും ഇവർ ആവശ്യപ്പെട്ടത്.‘ഹിമാചൽ പ്രദേശ് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. അതിനാൽ മാണ്ഡി പ്രദേശത്തുള്ളവര്ക്ക് ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നെ കാണാൻ വരുമ്പോൾ നിങ്ങൾക്ക് അസകര്യം നേരിടേണ്ടിവരാതിരിക്കാൻ നിങ്ങളുടെ ആവശ്യവും കത്തിൽ…

Read More

ബോബി ചെമ്മണ്ണൂർ ഇഡി കുരുക്കിൽ; ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോബിയെ ഇഡി ചോദ്യം ചെയ്തു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു.ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിൻ്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ ലോട്ടറിയും…

Read More

പൊലീസിന്‍റെ രഹസ്യ നീക്കം; 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ

       കൊല്ലം : കൊല്ലം പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ. ഷാനവാസ്‌, വിഷ്ണു, ജെസ്സിൽ എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പിടിയിലായത്. പ്രതി വിഷ്ണുവിന്റെ വീട്ടിൽവെച്ച് വില്പനയ്ക്കുള്ള കഞ്ചാവ് വീതം വെയ്ക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ഷാനവാസ് അടുത്തിടെയാണ് ജയിൽ മോചിതനായത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന…

Read More

ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം

ന്യൂഡൽഹി: ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാറസിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ നിയമപ്രശ്നങ്ങൾ കോടതി ഭരണഘടനാ ബെഞ്ചിന് പരിശോധിക്കാനായി വിട്ടു. പിഎംഎൽഎ ആക്റ്റിലെ പത്തൊൻപതാം വകുപ്പിന്റെ സാധുത അടക്കമാണ് ബെഞ്ച് പരിശോധിക്കുക. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടും മുൻപ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും, ഇപ്പോൾ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിലായതിനാൽ കെജ്‌രിവാളിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial