ചാവക്കാട് മണത്തലയിൽ പട്ടാപ്പകൽ യുവതിയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകു പൊടിയെറിഞ്ഞത്. പ്രീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ ഭർത്താവാണെന്ന് കരുതി വാതിൽ തുറന്നു. മുഖം മറച്ചെത്തിയ മോഷ്ടാവ് ഉടൻ തന്നെ പ്രീജയുടെ നേർക്ക് പൊടി എറിയുകയായിരുന്നു. പൊടി ദേഹത്തു വീണതോടെ പ്രീജ നിലവിളിച്ച് പിൻവാതിലിലൂടെ പുറത്തേക്കോടി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും…

Read More

ഓട്ടിസം ബാധിതനെ സർക്കാർ സ്കൂളിൽ നിന്ന് പുറത്താക്കി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ കുട്ടിയെ സർക്കാർ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കുട്ടിയെ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്നാണ് ഉയരുന്ന ആരോപണം. തൈക്കാട് ഗവ. മോഡൽ സ്കൂളിൽ നിന്നുമാണ് കുട്ടിയെ പുറത്താക്കിയത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ…

Read More

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

കണ്ണൂർ: ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. രണ്ടുപേരും തമ്മിൽ വഴക്ക് ഉണ്ടാകുകയും പിന്നാലെ നാരായണൻ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളുടെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്

Read More

കാസർകോട് സ്കൂളിൽ റാഗിങ്ങ്; ഷൂ ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയേഴ്സ്; പരാതി നൽകി

കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങ്. സ്കൂളിൽ ഷു ധരിച്ചെത്തിയ പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തി എന്നും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പള്ളിക്കര ബിലാൽ നഗർ…

Read More

കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശി പി.ദേവാനന്ദിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. 79,044 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 58340 പേർ (27524 പെൺകുട്ടികളും 30815 ആൺകുട്ടികളും) യോഗ്യത നേടി. 52500 പേരാണ് (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും) റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ. 79044…

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു; കാസര്‍കോട് 18 ബാച്ചുകള്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മലപ്പുറത്ത് സ്‌കൂളുകള്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. കാസര്‍കോട് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലി ബാച്ചുകളും അനുവദിച്ചിട്ടുണ്ട്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സീറ്റുകള്‍ വര്‍ധിപ്പിച്ചതിലൂടെ മലബാര്‍ മേഖലയിലെ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്…

Read More

ഇന്റർ ഐടിഐ കലോത്സവത്തിന് കൊടിയിറങ്ങി കഴക്കൂട്ടം വനിതാ ഐടിഐ ചാമ്പ്യന്മാർ

കളമശേരി ഗവ. ഐടിഐ ക്യാമ്പസിൽ മൂന്നുദിവസമായി നടന്ന ഇൻ്റർ ഐടിഐ കലോത്സവത്തിന് തിരശ്ശീല വീണു. സമാപനസമ്മേളനം തിരക്കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഗവ. വനിതാ ഐടിഐ  50 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 38 പോയിന്റുമായി ചാക്ക ഗവ. ഐടിഐ രണ്ടാംസ്ഥാനവും കൊല്ലം ഗവ. വനിതാ ഐടിഐ മൂന്നാംസ്ഥാനവും കര സ്ഥമാക്കി.മൂന്ന് വേദികളിൽ 36 ഇനങ്ങളിലാ യാണ് മത്സരം നടന്നത്. ബുധനാഴ്ച മൈം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നു. മൈമിൽ കഴക്കൂട്ടം വനിത…

Read More

സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്; 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല

സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്. സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാനില്ല. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടത്തിയത്. ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായാത്. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി.ബെന്നിക്കാണ്…

Read More

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. 23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്.ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു. അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്  എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം…

Read More

‘കമ്പം’ റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസിൽ മാത്രം യാത്ര, പണമെണ്ണാൻ ഭാര്യ; 1500 പവൻ കവർന്ന ‘റോഡ്മാൻ‘ പിടിയിൽ

     കോയമ്പത്തൂർ : കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.  4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial