Headlines

അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

എട്ട് പേർക്ക് കൂടി കോളറ രോഗലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാത്തതിൽ ആശങ്ക

തിരുവനന്തപുരം: എട്ട് പേർക്ക് കൂടെ കോളറ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയത്തിൽ ആശങ്കയുയരുന്നു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങേണ്ടി വന്നു. സ്ഥാപനത്തിലെ എട്ട് പേർക്കു കൂടിയാണ് ഇപ്പോൾ കോളറ ലക്ഷണങ്ങൾ കണ്ടെത്തിയത്. 21 പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ…

Read More

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട്…

Read More

200 കോടി മുടക്കുമുതലിൽ വിസ്മയമാകാൻ ‘ഇന്ത്യൻ 2’ നാളെ എത്തുന്നു

      സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തുകയാണ്. പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12ന് തിയറ്ററുകളിൽ എത്തും. മാറിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഇന്ത്യൻ…

Read More

കൊങ്കൺ പാത ഗതാഗത യോഗ്യമായി; ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി

     കൊങ്കൺ പാത ഗതാഗത യോഗ്യമായി. ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായി. രാത്രി 8:30 ഓടെ തുരങ്കത്തിലെ ചളിയും മറ്റും നീക്കുന്ന പ്രവർത്തി പൂർത്തിയായത്. ട്രെയിൻ യാത്ര ഉടൻ പുനഃസ്ഥാപിക്കും. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഗതാഗതം പൂർണമായി തടസപ്പെടുന്ന രീതിയിൽ പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്തത്. പിന്നാലെ തുടങ്ങിയ ഏകദേശം 17 മണിക്കൂറോളം നീണ്ടു നിന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നിലവിൽ മുംബൈക്കും ഗോവക്കുമിടയിലുള്ള ചില ട്രെയിനുകൾ നാളെയും റദ്ദായിരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്….

Read More

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ

      കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി. ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62…

Read More

മൂന്നാഴ്ചക്കുള്ളില്‍ പതിമൂന്നാമത്തേത്, ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു-വീഡിയോ

ന്യൂഡല്‍ഹി: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്. ആളുകള്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലം നിലംപൊത്തുന്നത് ബിഹാറില്‍ തുടര്‍ക്കഥയായത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പാലംതകര്‍ന്നു വീഴല്‍ തുടര്‍ക്കഥയായതോടെ 11 എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും പാലം തകര്‍ന്നത്

Read More

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം; പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ വി എസ് സുനിൽകുമാർ‌

തിരുവനന്തപുരം: സിപിഐ കൗണ്‍സിലില്‍ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം. പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെ എതിർത്ത് സിപിഐ കൗൺസിലിൽ വി എസ് സുനിൽകുമാർ രംഗത്ത് വന്നു. രാജ്യസഭാ സ്ഥാനാർത്ഥി നിർ‌ണയ സമയത്ത് തന്നെ സിപിഐയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. ഇതാണിപ്പോൾ സംസ്ഥാന കൗൺസിലിൽ വീണ്ടും ഉയർന്നിരിക്കുന്നത്. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തെത്തി. 40…

Read More

തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; ഏഴാം ക്ലാസുകാരന്‍ ചികിത്സയില്‍

തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. പന്ത്രണ്ടു വയസുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സമീപകാലത്ത് കുളത്തിലോ പുഴയിലോ കുട്ടി കുളിച്ചിട്ടില്ല. സ്ഥിരമായി പാടത്ത് കളിക്കാന്‍ പോകാറുണ്ട്. അവിടെ നിന്നാകാം അണുബാധയുണ്ടായത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ജൂണ്‍ പതിനാറു മുതല്‍ കുട്ടി ചികില്‍സയിലാണ്. നേരത്തെ വെന്റിലേറ്ററിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നെഗ്ലേരിയ ഫൗലെറി…

Read More

നെയ്യാറ്റിന്‍കരയില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലാണ് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം മൂന്നായി.രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഈ മാസം നാല് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം പകരുന്നതെങ്ങനെ? ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial