
ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് ‘ഫുള്‍’ അടിച്ചുമാറ്റി; യുവാവ് അറസ്റ്റില്‍
കോട്ടയം: ഹെല്‍മറ്റ് തലയില്‍ വച്ച് ബിവറേജില്‍ എത്തി മോഷണം നടത്തിയ യുവാവ് പിടിയില്‍. 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ ആണ് യുവാവ് മോഷ്ടിച്ചത്. ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ജീവനക്കാര്‍ രാത്രി സ്‌റ്റോക്ക് എണ്ണി നോക്കിയപ്പോഴാണ് 1420 രൂപ വിലയുള്ള ഫുള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍…