
തകര്‍പ്പന്‍ ഗോളുമായി യമാലും ഒല്‍മോയും; ഫ്രാന്‍സിനെ തകര്‍ത്തു, സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍
മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും. മത്സരത്തില്‍ ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ്…