Headlines

തൃത്താല എക്സൈസിന്റെ മദ്യ മയക്കുമരുന്ന് വേട്ട; വാഷ്, മദ്യം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

തൃത്താല :എക്സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ തൃത്താല റേഞ്ച് പരിധിയിൽ നടത്തിയ വിവിധ പരിശോധനകളിൽ വാഷ്,കഞ്ചാവ്,മദ്യം എന്നിവ കണ്ടെടുത്തു. അഖിലാണം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 72 ലിറ്റർ വാഷും, പെരിങ്ങോട് സ്വദേശി താഴത്തെ പുരക്കൽ വീട്ടിൽ ബാലചന്ദ്രന്റെ ഇരൂ ചക്ര വാഹനത്തിൽനിന്ന് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കണ്ടെടുത്തു. കൂടല്ലൂർ സ്വദേശി പുളിക്ക പള്ളിയാലിൽ വീട്ടിൽ സലിം മാലിക്കിൻ്റെ കൈവശത്ത് നിന്നും മലമക്കാവ് താലപ്പൊലി കുന്നിൽ നിന്നും കഞ്ചാവ് പിടികൂടി. റെയ്‌ഡിൽ അസിസ്റ്റന്റ്…

Read More

താമിർജിഫ്രിയുടെ മരണം: പോലീസിന്റെ മർദ്ദനത്തെ തുടർന്നാണെന്ന് എയിംസ്റിപ്പോർട്ട്‌

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും പോലിസുകാരുടെ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവച്ച് എയിംസ് റിപോര്‍ട്ട്. സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സര്‍ജന്റെ കുറിപ്പുകളും ഡിജിറ്റല്‍ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ഫോറന്‍സിക് സര്‍ജന്റെ കണ്ടത്തലുകളും എയിംസ് വിദഗ്ധ സംഘം ശരിവച്ചു. കൊല്ലപ്പെട്ട താമിര്‍…

Read More

കുവൈറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. ഇന്ന് രാവിലെ 7ന് വേ റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചത്.മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്‌ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിങ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബീഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ 2 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ…

Read More

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് പരിഗണനയിൽ

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം മോട്ടോർ വാഹനവകുപ്പിന്‍റെ പരിഗണനയിൽ.  നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) 10ന് ചേരുന്ന യോഗം വിഷയം പരിഗണിക്കും. ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിന്‍റെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും….

Read More

ഇത് ഒരു ഇൻഡോ – തായ്‌ലൻഡ് ബന്ധം; തൃശൂരുകാരന് വധുവായി തായ്‌ലന്‍ഡുകാരി

തായ്‌ലന്‍ഡുകാരി പെണ്ണിനെ തൃശൂരുകാരൻ പയ്യൻ മിന്നു കെട്ടി. ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രമാണ് അപൂർവ വിവാഹത്തിന് വേദിയായത്. തൃശൂർ കോടാലി സ്വദേശി അജിത്ത് കുമാറും തായ്‌ലൻഡ് സ്വദേശി വാങ്നോയി കിറ്റ്പോളുമാണ് വിവാഹിതരായത്.വരനായ അജിത്ത് കുമാറിൻ്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ഞായറാഴ്ച ചീനിക്കൽ ഭഗവതി ക്ഷേത്രത്തിൽ വിവാഹം നടന്നത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ഐ ടി കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്യുന്ന അജിത്തും വാങ് നോയി കിറ്റ് പോളും ഏറെ നാളായി പ്രണയത്തിലായിരുന്നു.’പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ കേരളത്തിലെത്തി നിയമപരമായ…

Read More

കോട്ടയത്ത് കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍; കൊണ്ടുവന്നത് ഒഡിഷയില്‍നിന്ന്

          കോട്ടയം:വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എം.എസ് (24), എരുമേലി കരിനീലം 96 കവല ഭാഗത്ത് മണിമലത്തടം വീട്ടില്‍ ദിനുക്കുട്ടന്‍ എന്‍.എം (24), എരുമേലി കണ്ണിമല ഉറുമ്പിപാലം ഭാഗത്ത് കുരിശുംമൂട്ടില്‍ വീട്ടില്‍ അലന്‍ കെ. അരുണ്‍ (24), എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പോലീസും…

Read More

പൈപ്പ്ലൈനിന് എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ടിപ്പറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

     ആലപ്പുഴ : ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു. കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

‘എന്‍റെ പിള്ളേരെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ ബോംബ് വയ്ക്കും’; പൊലീസിന് സാജന്‍റെ ഭീഷണി

       തൃശൂര്‍ : ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസിനെതിരെ ഭീഷണി സന്ദേശവുമായി ഗുണ്ട സാജന്‍. തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് തീക്കാറ്റ് സാജൻ എന്ന് വിളിപ്പേരുള്ള ഗുണ്ടയുടെ ഭീഷണി. ഫോൺ സന്ദേശമായാണ് ഭീഷണി എത്തിയത്. ഇതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍…

Read More

റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി പിടിയിൽ

      ആലപ്പുഴ : റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി പിടിയിൽ. പ്രതി വിഷ്ണു ഉല്ലാസ് ആണ് പിടിയിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. പുന്നപ്രയിൽ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് പ്രതി പിടിയിലാത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. രാമങ്കരി കോടതിയിൽ എത്തിക്കാനാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്നത്. നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിലാണ് ഇയാളെ കോടതിയിൽ ഹാരജരാക്കാൻ എത്തിച്ചത്….

Read More

കിളിമാനൂർ നഗരൂരിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം, 7 പേർക്ക് പരിക്ക്.

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിൻ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി  7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  സംഭവസ്ഥലത്ത് വൻ പോലീസ് സംഘം  ക്യാമ്പ് ചെയ്യുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial