
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ; രഹസ്യവിവരത്തെ തുടർന്നെത്തിയ പോലീസ് കയ്യോടെ പൊക്കിയത് 63 കുപ്പി ഹെറോയിൻ; രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് എത്തിയ പോലീസിന്റെ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായിട്ടായിരുന്നു തെരച്ചിൽ. അസം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലിച്ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു….