കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്: മുഖ്യമന്ത്രി

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടൽ പരാതികളിൽ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച അനുഭവമുണ്ട്…

Read More

ഗുഡ്‌സ് ഓട്ടോയിലെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്ത്; മണ്ണാര്‍ക്കാട് 2 പേര്‍ പൊലീസ് പിടിയില്‍

വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 73 ചാക്ക് നിരോധിത പുകയില ഉല്‍പന്നമായ പാന്‍മസാല മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളായ റഷീദ്, സുലൈമാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ലാ പൊലീസ്…

Read More

പഞ്ചാബിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്; നാല് പേർ മരിച്ചു

പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്. രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ മരിച്ചു. അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തർക്കം ഉണ്ടായത്. രണ്ടു സംഘങ്ങളിൽ നിന്നും 2 പേർ വീതമാണ് മരിച്ചത്.ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ തന്നെയാണ്…

Read More

ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; പണിയുന്നത് വിവാഹത്തിനായി കരുതിവച്ച പണമുപയോ​ഗിച്ച്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ…

Read More

‘ആവേശം മോഡൽ’ ഗുണ്ടാനേതാവിന്റെ ജന്മദിന പാർട്ടി; 32 പേർ പിടിയിൽ

തൃശൂർ: ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങുന്നതിന് മുൻപേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ…

Read More

കുതിപ്പിന് ആശ്വാസം; സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6,745 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർത്തിന് 53,960 രൂപയുമായി. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. സ്വര്‍ണം പവന് 54,120…

Read More

കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടം; നഷ്ടമായത് 105 ജീവനുകൾ; പെരുമൺ ദുരന്തത്തിന്റെ ഓർമകൾക്ക് 36 വയസ്

പെരുമൺ ദുരന്തത്തിന് ഇന്ന് മുപ്പത്തിയാറ് ആണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകൾ പെരുമൺകാരെ വിട്ടുമാറിയിട്ടില്ല. 1988 ജൂലൈ എട്ടിനാണ് രാജ്യത്തെയാകെ ഞെട്ടിച്ച ആ ദുരന്തമുണ്ടാകുന്നത്. ഉച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമൺ റെയിൽപാലത്തിൽ വെച്ച് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി. ഒൻപതു കോച്ചുകൾ കായലിൽ പതിച്ചു. യാത്രക്കാരുടെ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ട് തലകീഴ്മേൽ മറിഞ്ഞു. പതിനാലു…

Read More

പിന്നണി ​ഗായകൻ പി.വി വിശ്വനാഥൻ അന്തരിച്ചു

കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ അഭിനയിച്ച ‘വെള്ളം’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഗാനമേള വേദികളിലും സജീവമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അവിവാഹാതിനാണ്

Read More

എല്ലാ പഞ്ചായത്ത് റോഡുകളിലും KSRTC ബസ്, 300 മിനി ബസുകള്‍ വാങ്ങുമെന്ന് കെ ബി ഗണേഷ് കുമാര്‍

ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം. ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്‍കും. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച…

Read More

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ട്വീറ്റ് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലഖ്നൗ :ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്സെടുത്തു. സക്കീര്‍ അലി ത്യാഗി, വസീം അലി ത്യാഗി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെകൂടാതെ മറ്റ് മൂന്ന് പേര്‍ക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്. ജൂലൈ 5 ന് ഷാംലി ജില്ലയിലെ ജലാലാബാദ് പട്ടണത്തില്‍ മോഷണം ആരോപിച്ച് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്ത ഫിറോസ് ഖുറേഷി എന്ന തൊഴിലാളിയെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് മാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റിട്ടത്. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് താനാഭവന്‍ എംഎല്‍എ അഷ്റഫ് അലി ഖാനും ഷെയര്‍ ചെയ്തിരിക്കുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial