
ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ വീണ്ടും ആൾകൂട്ട ആക്രമണം
ബംഗാളിലെ ഭംഗറിലാണ് മോഷ്ടാവെന്ന് ആരോപിച്ച് അസ്ഗർ മൊല്ല (50) എന്നയാളെ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭംഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫൂൽബാരിയിൽ താമസിക്കുന്ന അസ്‌ഗർ മൊല്ലക്ക് നേരെ ആൾകൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. മണിക്കൂറുകൾ റോഡിൽ മൃതദേഹം കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശവാസികൾ ആദ്യം ഇയാൾ മദ്യലഹരിയിലാണെന്നാണ് കരുതിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭംഗർ ബസാറിൽ മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ…