Headlines

കോപ്പ അമേരിക്ക ബ്രസീല്‍ പുറത്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വെ

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്നു മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടരില്‍ ഉറുഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. 4-2 എന്ന സ്‌കോറിനാണ് ഉറുഗ്വെ വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് വിധി നിര്‍ണായം പെനാല്‍റ്റിയിലേക്ക് നീണ്ടത്. സെമിയില്‍ ഉറുഗ്വെ- കൊളംബിയയുമായി ഏറ്റുമുട്ടും. ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്‌ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ്…

Read More

13കാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു: പ്രതിക്ക് 88 വർഷം കഠിന തടവ്

മലപ്പുറം: 13 കാരിയായ മകളെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന് 88 വർഷം കഠിന തടവ്. മഞ്ചേരി സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. എഴുപത്തയ്യായിരം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവിൽ കഴിയണം. 13 കാരിയായ മകളെ രണ്ടു വർഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ വിധിച്ചത്. പ്രതി…

Read More

പത്തു വർഷം മുമ്പ് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഏഴു വർഷം തടവുശിക്ഷ; യുവതിയുടെ നിലപാടും ഭർത്താവിനെ തുണച്ചില്ല

ബറേലി: പത്തു വർഷം മുമ്പ് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഏഴു വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് പതിമൂന്നു വയസുള്ളപ്പോൾ ഭാര്യയെ പീഡിപ്പിച്ചതിന് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയുടെ പിതാവ് പത്തുവർഷം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി പ്രതിയായ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. താൻ സ്വമേധയാ ആണ് യുവാവിനൊപ്പം പോയതെന്നും പീഡന പരാതി പൊലീസ് കെട്ടിച്ചമച്ചതാണെന്നുമുള്ള യുവതിയുടെ വാദവും കണക്കിലെടുക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്….

Read More

പമ്പാനദിയിൽ ചാടിയ നഴ്സിൻ്റെ മൃതദേഹം കണ്ടെത്തി; മൃതശരീരം കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ

മാന്നാർ: പമ്പാനദിയിൽ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ്…

Read More

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ

കൊച്ചി: കാലടിയിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെതിരെയാണ് സഹപ്രവർത്തക പരാതി നൽകിയത്. കാലടി പൊലീസ് വിനോദിനെതിരെ കേസെടുത്തു. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

Read More

പൊരുതി വീണ് തുര്‍ക്കി; ഉഗ്രന്‍ തിരിച്ചുവരവുമായി നെതര്‍ലന്‍ഡ്‌സ് സെമിയില്‍.

യൂറോ കപ്പ് തുർക്കിയെ തകർത്ത് ഓറഞ്ച് പട സെമിയിൽ.അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഡച്ച് പട അവസാനനിമിഷം രണ്ടുഗോളടിച്ചാണ് വിജയിച്ചത്. 35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിന്റേയും തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി….

Read More

യൂറോ കപ്പ്; സ്വിറ്റ്സർലാൻഡിനെ പെനാൽറ്റിയിൽ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ

യൂറോ കപ്പിൽ ഇംഗ്ലണ്ട് സെമിയിൽ കടന്നു.ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇംഗ്ലീഷ് വീരന്മാരുടെ പടയോട്ടം. 5 -3 നാണ് ഇംഗ്ളണ്ടിന്റെ വിജയം. അട്ടിമറി വീരന്മാരായ സ്വിറ്റ്സർലണ്ടിന്റെ കുതിപ്പ് ഇംഗ്ലണ്ടിന് മുന്നിൽ അവസാനിച്ചു. പ്രീമിയർ ലീഗിന്റെ കളിത്തൊട്ടിലിൽ നിന്ന് ഇംഗ്ലണ്ട് ഒരു കിരീടം സ്വപ്നം കാണുകയാണ്. ആരാധകരെ മോഹിപ്പിച്ച് മടങ്ങുന്നവർ എന്ന പതിവ് ചൊല്ല് മാറ്റാൻ ഇനി അവർക്ക് രണ്ട് മത്സരം കൂടി ആദ്യം കരുത്തരായ ജർമനിയെ സമനിലയിൽ കുരുക്കി. പിന്നെ പ്രതിരോധത്തിന് പുകൾ പെറ്റ…

Read More

അമ്മ ടിവിയുടെ റിമോട്ട് മാറ്റി വച്ചു, പിന്നാലെ വഴക്ക്; പന്ത്രണ്ടുവയസുകാരൻ ജീവനൊടുക്കി

ആലപ്പുഴ: ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് ആദിത്യൻ അമ്മയോട് വഴക്കിട്ടിരുന്നു. ഇതിനു ശേഷമായിരുന്നു ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും…

Read More

ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റു; നൽകിയത് നാട്ടുവൈദ്യന്റെ ചികിത്സ; മൂന്നു വയസ്സുകാരന്റെ മരണത്തിൽ അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ

പനമരം: മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ്. കഴിഞ്ഞ മാസം 20ന് ആണ് അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ മരിച്ചത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു കുട്ടിയെ മാനന്തവാടി…

Read More

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാന്‍ ഇറങ്ങി; പാലക്കാട് ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

പാലക്കാട്: പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തില്‍ കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറിശാംകുളം സഫ നഗറില്‍ ഹബീബ് റഹ്മാന്‍-സുനീത ദമ്പതികളുടെ മകന്‍ മുസ്തഫയാണ് (14) മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങവേ ആണ് അപകടം ഉണ്ടായത്. മിഷന്‍ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുസ്തഫ. കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയ മുസ്തഫ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലേക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial