Headlines

തെലങ്കാനയിൽ ആറ് ബിആർഎസ് എംഎൽസിമാർ കോൺഗ്രസിൽ ചേർന്നു; ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗബലം ഉയർത്തി കോൺഗ്രസ്

ഹൈദരാബാദ്; തെലങ്കാനയിലെ പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതിയിൽ നിന്നും വീണ്ടും നേതാക്കൾ കോൺഗ്രസിലേക്ക്. ബിആർഎസ് നേതാക്കളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുമായ ആറുപേരാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു ആറുപേരും കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്കു പിന്നാലെ 6 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിആർഎസിന് ഇരുപത്തിയഞ്ചും കോൺഗ്രസിന് നാലും അംഗങ്ങളുമാണ് ഉണ്ടായിരുന്നത്

Read More

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടൻ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറ പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ്…

Read More

ഹത്രാസ് ദുരന്തം: മുഖ്യപ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ആൾദൈവം സംഘടിപ്പിച്ച സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ കഴിഞ്ഞ രാത്രിയിൽ ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് ഉത്തർപ്രദേശ് പൊലീസിന് കൈമാറി. ദേബ് പ്രകാശ് മധുകറിന്റെ അഭിഭാഷകൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട്‌ സ്ത്രീകളുമുണ്ട്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക്…

Read More

കാപ്പാ കേസ് പ്രതിയെ സിപിമ്മിലേക്ക് മാലയിട്ട് സ്വാഗതം ചെയ്ത് ജില്ലാ സെക്രട്ടറി; പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്ജ്

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ സിപിമ്മിലേക്ക്. ഇയാളെ സിപിഎം മലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശരൺ. കാപ്പാ കേസ് പ്രതിക്കുള്ള സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്‌ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ…

Read More

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരും.. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.. അതേസമയം കേരള…

Read More

ജിയോയും എയര്‍ടെല്ലും വിഐയും ജാഗ്രതൈ; 249 രൂപയ്ക്ക് തകര്‍പ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍, കിട്ടുക ഇരട്ടി ഡാറ്റ

ടെലികോം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ജിയോയും എയര്‍ടെല്ലും വോഡഫോൺ-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ആശ്വസമായി ബിഎസ്‌എന്‍എല്ലിന്‍റെ പുത്തന്‍ പ്ലാന്‍. സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്പനിയായ ബിഎസ്‌എന്‍എല്‍ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാന്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ താരിഫ് വര്‍ധ ജൂലൈ 3, 4 തിയതികളിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇതോടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക്…

Read More

ജർമ്മനിയെ തകർത്ത് സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ

യൂറോ കപ്പില്‍ ആതിഥേയരായ ജർമ്മനിയെ തകർത്ത് സ്പെയിൻ സെമി ഫൈനലില്‍. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു.സ്പെയിനിന്റെ വിജയം. 119ആം മിനുട്ടിലാണ് സ്പെയിന്റെ വിജയഗോള്‍ വന്നത്. ഇന്ന് തുടക്കം മുതല്‍ വാശിയേറിയ മത്സരമാണ് കാണാൻ ആയത്‌. ഇരു ടീമുകളും അഗ്രസീവ് ആയാണ് കളിച്ചത്. പ്രത്യേകിച്ച്‌ ജർമ്മനിയുടെ ഇന്നത്തെ സമീപനം കൂടുതല്‍ ഫിസിക്കല്‍ ആയിരുന്നു. ഇടക്കിടെ ഫൗളുകള്‍ കളിയുടെ രസം കൊല്ലിയായ. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ സ്പാനിഷ് താരം പെഡ്രി പരിക്കേറ്റ്…

Read More

പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോ കപ്പ് സെമിയിൽ

പോർച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാൻസ് യൂറോകപ്പ് സെമിയിൽ.യൂറോകപ്പില്‍ നിന്ന് റോണോക്കും സംഘത്തിനും കണ്ണീർമടക്കം. ക്വാർട്ടറില്‍ ഫ്രാൻസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോർച്ചുഗല്‍ പുറത്തായത്. അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാൻസിന്റെ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികള്‍. മുഴുവൻ സമയത്ത് മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികരച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. പോർച്ചുഗല്‍ പലകുറി ഗോളിനടുത്തെത്തിയെങ്കിലും തകർപ്പൻ സേവുകളുമായി ഗോള്‍കീപ്പർ…

Read More

ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

     ചാരുംമൂട് : ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാറിനെ(45) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത്ത്. സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ കയറിയത്. ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസിൽ ഏല്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More

ബിഎസ്പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനെ നടുറോഡിൽ വെട്ടിക്കൊന്നു; അന്വേഷണം

ചെന്നൈ: ബിഎസ്പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെ വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial