അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതല; കേരള പ്രഭാരി ജാവഡേക്കർ തന്നെ

ന്യൂഡൽഹി: പത്തനംതിട്ടയിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് ഇനി പുതിയ ചുമതല. മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ നിയമിച്ചു. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരിയായും നിയമിച്ചു. കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി…

Read More

‘പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകും’; അതിനർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയുടെ ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ ശൈലി ആണെന്ന് കരുതേണ്ടന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നു എം.വി.ഗോവിന്ദൻ വ്യക്തമാക്കി….

Read More

‘പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകും’; അതിനർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയുടെ ശൈലിയിൽ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ ശൈലി ആണെന്ന് കരുതേണ്ടന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ഘടകത്തെ വിമർശിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. ഇപ്പോഴത്തെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നു എം.വി.ഗോവിന്ദൻ വ്യക്തമാക്കി….

Read More

വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ കൊന്നു കത്തിച്ചു; അരുംകൊല ഭർത്താവിന്‍റെ കൺമുന്നിൽ വച്ച്

ജയ്പൂർ: വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ കുടുംബം ചേർന്ന് കൊലപ്പെടുത്തി. ഷിംല കുശ്‍വാഹ എന്ന 24 വയസുകാരിയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ആണ് മകളെ കൊന്നു കത്തിച്ചത്. ഭർത്താവിന്റെ മുന്നിൽ വച്ചാണ് കുടുംബത്തിന്റെ കൊടും ക്രൂരത അരങ്ങേറിയത്. രാജസ്ഥാനിലെ ജലവാറിലാണ് ദുരഭിമാനക്കൊല നടന്നത്. ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ…

Read More

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കാരേറ്റ്:പ്രിയദർശിനി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. കാരേറ്റ് ആർകെവി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മുൻ ടൂറിസം വകുപ്പ് മന്ത്രിയും എംഎൽഎ യുമായ എ പി അനിൽകുമാർ നിർവഹിച്ചു. പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം  നടത്തി. ഇക്കഴിഞ്ഞ എസ് എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്ബി ആര്യനെ  ഉപഹാരം നൽകി ആദരിച്ചു .പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ …

Read More

ബഷീർ കഥാപാത്രങ്ങൾ കുട്ടികളെ തേടി എത്തി

ഡീസന്റ്മുക്ക് :നാവായിക്കുളം ഡീസന്റ്മുക്ക് കെ സി എം എൽ പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾ കുട്ടികളെ തേടി എത്തി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടിയിൽ ആണ് കുഞ്ഞു ബഷീറിനോടൊപ്പം കഥാപാത്രങ്ങളായ പാത്തുമ്മയും സുഹ്റയും മജീദും കുട്ടികളെ കാണാൻ എത്തിയത്.സ്കൂൾ അങ്കണത്തിലെ മാവിൻ ചോട്ടിൽ നാടൻ പാട്ടും നാടോടി കഥകകളുമായവർ ഒത്തുചേർന്നു. അനുസ്മരണ ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ്‌ നബിന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ…

Read More

പാമ്പ് യുവാവിനെ കടിച്ചു. യുവാവ് തിരിച്ചു കടിച്ചു;പാമ്പ് ചത്തു യുവാവ് സുഖം പ്രാപിച്ചു

പട്‌ന: കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമിറക്കാമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ബിഹാറില്‍ അത് അതേപടി സംഭവിച്ചെന്നു വേണം കരുതാന്‍. ബിഹാറിലെ നവാഡ നിവാസിയായ സന്തോഷ് ലോഹര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാവുമെന്ന അന്ധവിശ്വാസത്താല്‍ 35 കാരന്‍ രണ്ട് തവണ പാമ്പിനെ കടിച്ചു. ഇതോടെ പാമ്പ് ചത്തു. കടിയേറ്റ സന്തോഷ് ലോഹറിനെ ആശുപത്രിയിലുമായി. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രാജൗലി സബ്ഡിവിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ലോഹര്‍…

Read More

ആലപ്പുഴയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തില്‍വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.

Read More

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, അടിപതറി ഋഷി സുനക്

ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ താഴെയിറക്കി ലേബർ പാർട്ടി അധികാരത്തിൽ. 650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു.ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ…

Read More

ലക്ഷങ്ങളുടെ കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി. കർഷകനായ പി കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത് കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലായിരുന്നു വീജയനെന്ന് ബന്ധുക്കൾ പറഞ്ഞു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial