വായു മലിനീകരണം: പ്രതിദിനം 7% മരണം, പ്രതിവർഷം 12000 മരണങ്ങൾ; പട്ടികയിൽ ഡൽഹി ഒന്നാമത്

ശ്വസിക്കുന്ന വായുവിൽ പോലും വിഷമാണ്, ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 10 പ്രധാന ഇന്ത്യൻ നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം പിഎം 2.5 സാന്ദ്രത മൂലമുണ്ടാകുന്ന വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പഠനം വിശകലനം ചെയ്തത്. ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ആഴത്തിൽ തുളച്ചുകയറാൻ…

Read More

അഴുകിയ കോഴിയിറച്ചി വിളമ്പി; മലപ്പുറത്തെ ഹോട്ടലിനെതിരെ നടപടി; അരലക്ഷം പിഴ അടക്കാൻ വിധി

മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറൻറ് എതിരെ നടപടി. മലപ്പുറം ജില്ല ഉപഭോക്‌തൃ കമ്മീഷൻ 50000 രൂപ പിഴയിട്ടു. കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് നടപടി എടുത്തത്. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് ആണ് പരാതിക്കാരൻ. അഴുകിയ ഭക്ഷണം വിതരണം ചെയ്യാനിടയായ സാഹചര്യം ഗുരുതരമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ മറ്റു നടപടികൾ ആവശ്യമാണെന്നും 50,000 രൂപ പിഴയും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകുന്നതിന് വിധിച്ചു കൊണ്ടുള്ള ഉത്തരവിൽ കമ്മിഷൻ പറഞ്ഞു. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാൻ…

Read More

ദന്തഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ബാധ്യത

കൊച്ചി: കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിന്ദു ചെറിയാൻ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണെന്ന് ആത്മഹത്യക്ക് പിന്നിലെന്ന കുറിപ്പും പൊലീസ് കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന യുവതിയാണ് കാക്കനാട്ടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

Read More

ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ; വീണ്ടും അധികാരമേൽക്കുന്നത് അഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷം

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ വൈകുന്നേരം 5 മണിക്ക് ആയിരുന്നു സത്യപ്രതിജ്ഞ. അഞ്ച് മാസം മുമ്പ് രാജ്ഭവനിൽ വച്ചാണ് സോറൻ രാജിവച്ചത്. മുൻ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങിൽ പങ്കെടുത്തു. ഭൂമി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജനുവരിയിൽ ഇഡി അറസ്റ്റ് ചെയ്ത ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ഭൂമി അഴിമതി കേസിൽ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സ്മെന്‍റ്…

Read More

‘എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കേണ്ട; സിനിമാനടനായേ വരൂ, പണവും വാങ്ങും’; സുരേഷ് ഗോപി

തൃശ്ശൂര്‍: ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ടെന്ന് സുരേഷ് ഗോപി എംപി. സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും അതിനുള്ള പണം വാങ്ങിക്കുമെന്നും താരം പറഞ്ഞു. ഈ പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃശ്ശൂര്‍ എംപി. താന്‍ ഇനിയും സിനിമ ചെയ്യും. അതില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ ചെലവഴിക്കും. വ്യക്തികള്‍ക്കായിരിക്കില്ല ഇനി താന്‍ ഈ പണം നല്‍കുക. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട്…

Read More

സിനിമയില്‍ വേഷം തരാമെന്ന് വാഗ്ദാനം; ഇറച്ചി വ്യാപാരിയില്‍ നിന്നും 67 ലക്ഷം രൂപ തട്ടിയ കരിമ്പ സ്വദേശി അറസ്റ്റിൽ

സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് ഇറച്ചി വ്യാപാരിയില്‍ നിന്നും അറുപത്തി ഏഴരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. കള്ളന്മാരുടെ വീടെന്ന ചിത്രത്തിന്റെ സംവിധായകനും പാലക്കാട് കരിമ്പ സ്വദേശിയുമായ കാജാ ഹുസൈനാണ് ഹേമാംബിക നഗര്‍ പൊലീസിന്റെ പിടിയിലായത്. അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിനാണ് പണം നഷ്ടപ്പെട്ടത്.രണ്ട് ലക്ഷം രൂപ സഹായിച്ചാല്‍ സിനിമയില്‍ നല്ല വേഷം തരാമെന്ന് വിശ്വസിപ്പിച്ചും പിന്നീട് നിര്‍മാണത്തില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഒരു വര്‍ഷത്തിനിടെ കൈമാറിയ പണം തിരികെ…

Read More

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണവും പണവും കവർന്നു

മലപ്പുറം തിരൂരില്‍ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണവും പണവും കവർന്നു. കാരത്തൂർ മർക്കസ് റോഡിന് സമീപം കല്ലിങ്ങൽ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് ചൊവ്വാഴ്ച്ച പകൽ മോഷണം നടന്നത്. വീട്ടുകാർ രാവിലെ ആശുപത്രിയിൽ പോയ സമയം നോക്കിയാണ് കളളന്‍ അകത്തു കടന്നത്.മൊയ്തീൻ കുട്ടിയുടെ ഭാര്യ കദീജയുടെ ശസ്ത്രക്രീയക്കായി കുടുംബം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ സമയം നോക്കിയാണ് മോഷണം നടന്നത്. വീടിന്‍റെ പിറകുവശത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സ്കൂൾ വീട്ട് കുട്ടികൾ എത്തിയപ്പോഴാണ് അടുക്കള…

Read More

പറഞ്ഞുറപ്പിച്ചത് നഴ്സിങ്, ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ; പണം തട്ടിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. മുട്ടമ്പലം സ്വദേശിനിയിൽ നിന്ന് ജോൺസൺ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ ഏജൻസി പലപ്പോഴായി ഏഴ് ലക്ഷം രൂപ തട്ടിയതായി യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.ഏജൻസി നൽകിയ വിസയുമായി ന്യൂസിലാൻഡിൽ എത്തിയ യുവതിക്ക് നഴ്സിങ്ങിന് പകരം ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ. ഇവർ നൽകിയ…

Read More

കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്.പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ…

Read More

ഓഹരിവിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്തു; ഡോക്ടർ ദമ്പതിമാരുടെ ഏഴരക്കോടി തട്ടിയകേസിൽ 3പേർ അറസ്റ്റിൽ

ആലപ്പുഴ: ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനംചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽനിന്ന് 7.65 കോടിരൂപ തട്ടിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോടു ജില്ലയിലെ കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂർ ഉള്ളാട്ടൻപ്രായിൽ പ്രവീഷ് (35), ചേവായൂർ ഈസ്റ്റ്വാലി അപ്പാർട്ട്മെന്റ് അബ്ദുൾസമദ് (39) എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തു.പണംനഷ്ടപ്പെട്ട ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റും ചേർത്തല സ്വദേശിയുമായ ഡോ. വിനയകുമാറിന്റെ അക്കൗണ്ടിൽനിന്ന് പണംൈകപ്പറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. സംഭവവുമായി നേരിട്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial