
വിവാഹമോചനത്തിനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അഭിഭാഷകനെതിരെ കേസ്
കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കാസർകോട് ബാറിലെ അഭിഭാഷകൻ നിഖിൽ നാരായണനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭർത്താവ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. വിവാഹശേഷം ജോലിക്കായി വിദേശത്ത് പോയി. യുവതി ഫ്ലാറ്റിൽ താമസിച്ചു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വിവാഹമോചനത്തിനായി യുവതി അഭിഭാഷകനെ സമീപിച്ചു. കേസ് വിവരങ്ങൾ ചോദിച്ചറിയാൻ അഭിഭാഷകൻ ഫ്ളാറ്റിലെത്തുകയും ഇവർ തമ്മിൽ അടുക്കുകയും ചെയ്തു. തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി….