സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

തിരുവനന്തപുരം: പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം വരും. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം….

Read More

നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേട്; മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍

ന്യൂഡല്‍ഹി:നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേടില്‍ മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസില്‍ സിബിഐയുടെ ഏഴാമത്തെ അറസ്റ്റാണിത് ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് സ്വകാര്യ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ഇയാള്‍ ആവശ്യപ്പെട്ടതായാണ് കണ്ടെത്തല്‍. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍…

Read More

സംസ്ഥാന കായിക മേളയുടെ പേര് മാറ്റി, ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാന കായികമേളയുടെ പേരിലുൾപ്പെടെ വലിയ മാറ്റങ്ങൾ വന്നു. പരിഷ്കരണത്തിലൂടെ കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം തന്നെ വരും വർഷങ്ങളിൽ സ്കൂൾ ഒളിമ്പിക്സ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു.

Read More

കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ട; ഫാസിലിൽ നിന്നും കണ്ടെടുത്തത് 9000 എം.ഡി.എം.എ. ഗുളികകള്‍

തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് തൃശ്ശൂരിൽ നിന്നും പിടികൂടിയത്. 9000 എം.ഡി.എം.എ. ഗുളികകള്‍ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറയുന്നു. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി കഴിഞ്ഞദിവസം പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഒല്ലൂരില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിലിനെ പിടികൂടിയത്. എറണാകുളത്തുനിന്ന് കാറില്‍ തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി….

Read More

നാളെ വിദ്യാഭ്യാസ ബന്ദ്;
രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകള്‍ അറിയിച്ചു

നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതുവിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. എഐഎസ്‌എഫ്, എസ് എഫ് ഐ , ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും…

Read More

ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു; രണ്ട് ആഴ്ചയ്ക്കിടെ എട്ടാമത്തെ സംഭവം

പാട്‌ന: ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു. രണ്ട് ആഴ്‌ചയ്ക്കിടെ എട്ടാമത്തെ സംഭവമാണിത്. ശരൺ ജില്ലയിൽ ധമാഹി പുഴയ്ക്കു കുറുകെ നിർമിച്ച പാലമാണു ജനങ്ങൾ നോക്കിനിൽക്കെ നിലംപതിച്ചത്. ശരണിലെ ദോധ് ആസ്ഥാൻ ക്ഷേത്ര പരിസരത്തുള്ള പാലമാണ് അപകടത്തിൽപെട്ടിരിക്കുന്നത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2004ൽ നിർമിച്ച പാലമാണിതെന്നാണു വിവരം. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം തൊട്ടടുത്തുതന്നെ കാര്യമായ കേടുപാടുകളില്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്. കനത്ത മഴയിൽ പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു. ഇതിൽ പാലത്തിന്റെ തൂൺ ഇടിഞ്ഞത്. പിന്നാലെ പാലം ഒന്നാകെ…

Read More

കൊരട്ടിയില്‍ കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയിലെ ലോഡ്ജില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാരെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. ആന്റോ കഴിഞ്ഞദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ്മുറിയില്‍വെച്ച് ജീവനൊടുക്കിയെന്നാണ് വിവരം.ഇക്കഴിഞ്ഞ 22ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ വെസ്റ്റ് കൊരട്ടി തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ആന്റോ ജീവനൊടുക്കിയെന്നവിവരം ലഭിച്ചത്. വേളാങ്കണ്ണിയിലെത്തിയ ദമ്പതിമാര്‍ അവിടെ ഒരുലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ആന്റോയെ വിഷംകഴിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് വിവരം….

Read More

ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചു; കോൺഗ്രസ് നേതാവിന്റെ മകൻ കസ്റ്റഡിയിൽ

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാൻ ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഫിസിയോതെറാപ്പി ക്ലിനിക് ഉടമയായ കോൺഗ്രസ് നേതാവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ബസ്‌സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത്ത് നമ്പ്യാർ (42) ആണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ മകനാണ് ശരത്ത്. ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ വെൽനസ് ക്ലിനിക്കും ജിമ്മും നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രി…

Read More

സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരിച്ച സംഭവം; നടപടി പാടില്ലെന്ന് എം ബി രാജേഷ്; ഞായറാഴ്ച ജോലി ചെയ്തതിന് അഭിനന്ദനമെന്നും മന്ത്രി

പത്തനംതിട്ട : ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷ പരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയിൽ…

Read More

സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ മർദ്ദിച്ചത് അമ്മിക്കുഴവി കൊണ്ട്; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

ചെറുപുഴ: സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുഴവി കൊണ്ട് മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുത്ത് പോലീസ്. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും ആയിരുന്നു യുവതിയ്ക്ക് മർദ്ദനം. 2016 മേയ് എട്ടിന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial