
കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നു പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനാണ് മര്‍ദനമേറ്റത്. സാഞ്ചോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ്…