
വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു; അഞ്ചു വർഷമായി പ്രണയത്തിലായിരുന്നെന്ന് വനിതാ ഡോക്ടർ
പട്‌ന: വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാർഡ് കൗൺസിലറായ യുവാവിന്റെ ജനനേന്ദ്രിയമാണ് ഡോക്ടറായ യുവതി അറുത്തെടുത്തത്. ഗുരുതരാവസ്ഥയിലായ യുവാവ് പാട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 വയസുള്ള യുവതി കഴിഞ്ഞ അഞ്ചുവർഷമായി യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, വിവാഹത്തിന് നിർബന്ധിച്ചപ്പോൾ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവിൽ കോടതിയിൽ രജിസ്റ്റർ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രജിസ്റ്റർ…