
അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുത്’; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്
കർണാകടയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനം വന്നതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം. രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നും പുരോഗതി ഉണ്ടാകും വരെ തിരച്ചിൽ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ സാങ്കേതിക വിദ്യയും ഉപകരണങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നിന്ന എല്ലാവരുടെ അധ്വാനത്തെയും അദ്ദേഹം കത്തിലൂടെ പ്രശംസിച്ചു.കാലാവസ്ഥ…