
മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛർദിയും ഉൾപ്പെടുന്നതാണ് രോഗലക്ഷണങ്ങൾ. ആർക്കും ഗുരുതര ലക്ഷണങ്ങളില്ല സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുട്ടികൾ സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിൾ ലാബിൽ പരിശോധനയ്ക്ക്…