
ദമ്പതികൾ കാറിൽ തീകൊളുത്തി മരിച്ച സംഭവം; ജീവനൊടുക്കൻ കാരണം ലഹരിക്ക് അടിമയായ മകന്റെ പീഡനത്തിൽ മനംനൊന്ത്
പത്തനംതിട്ട: തിരുവല്ല വെങ്ങലിൽ പള്ളിക്കടുത്ത് ദമ്പതികൾ കാറിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച നിർണായക സംഭവം പുറത്ത്. ഏകമകന്റെ ലഹരി ഉപയോഗിച്ച ശേഷമുള്ള പീഡനത്തിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസിന് കിട്ടി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമപ്പെട്ട മകൻ ജോർജി തോമസിന്റെ മാനസിക പീഡനത്തെ…