
കൊല്ലത്ത് ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ബൈക്കുകൾ പൊളിച്ചു വിൽക്കുന്നത് ഓൺലെനായി
ബൈക്കുകൾ അടിച്ചുമാറ്റി പൊളിച്ചു വിൽക്കുന്നത് ഓൺലൈനായി; കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇവർ അടിച്ചുമാറ്റി പൊളിച്ചുവിറ്റത്. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ…