
സാലറി ചലഞ്ച്: ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യുഡിഎഫ് സംഘടനകൾ
തിരുവനന്തപുരം : സാലറി ചലഞ്ചിലൂടെ വീണ്ടും നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യുഡിഎഫ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ). എല്ലാവിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും അവരുടെ കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടതെന്നും സെറ്റോ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. അഞ്ചുദിവസത്തിൽ കുറയാത്ത തുക എന്ന ഉത്തരവിലെ ഭാഗം നീക്കം ചെയ്യണം. ശമ്പളത്തിൽ നിന്ന് ജീവനക്കാരന്റെ സമ്മതപ്രകാരമുള്ള തുക സംഭാവനയായി സ്വീകരിക്കണമെന്നും ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള…