കരുനാഗപ്പളിയിൽ പത്തുവയസുകാരിയോട് ലൈംഗിക അതിക്രമം;  മദ്രസ അധ്യാപകൻ അറസ്റ്റിൽ.

കൊല്ലം: പത്തുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദ്(44)ആണ് പിടിയിലായത്. പെൺകുട്ടി സ്കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് നൗഷാദ് ലൈം​ഗികാതിക്രമം നടത്തിയത്. മതപാഠശാലയിലെ അധ്യാപകനായ ഇയാൾ പെൺകുട്ടിയെ പിൻതുടർന്ന് വീട്ടിലെത്തുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഇത്. എന്നാൽ ഉടൻ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി…

Read More

കിടപ്പുമുറിയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; അതിഥി തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിടപ്പുമുറിയിലെ ദൃശ്യങ്ങൾ മൊബൈല്‍ ഫോൺ ക്യാമറയിൽ പകർത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. ഝാര്‍ഖണ്ഡ്‌ സ്വദേശിയായ പ്രദീപ് മണ്ഡലാണ് അറസ്റ്റിലായത്. കിടപ്പുമുറിയിലെ എയർഹോളിലൂടെ ആണ് ഇയാൾ വീഡിയോ പകർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയറുംമുട് സ്വദേശിനിയാണ് ഇതു സംബന്ധിച്ച് വിഴിഞ്ഞം പോലീസിന് പരാതി നൽകിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.വീടിന്റെ ടെറസിലൂടെ കയറിയ ഇയാൾ കിടപ്പുമുറിയിലെ എയർഹോൾ വഴി മൊബൈൽ ഫോൺ കടത്തിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സംഭവംകണ്ട അയൽവീട്ടുകാർ ബഹളം…

Read More

അനുവാദമില്ലാതെ മരം മുറിച്ചു: തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ സ്ഥല ഉടമയുടെ പരാതി; 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ആലപ്പുഴ: പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ കൈനകരിയിലാണ് സംഭവമുണ്ടായത്. സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍റെ പരാതിയിലാണ് എട്ട് വർഷത്തിനു ശേഷം വിധി വന്നത്. 2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. ഈ സമയത്ത് തന്റെ…

Read More

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും

ധാക്ക: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാവും. നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമാണ് മുഹമ്മദ് യൂനുസ്. നേരത്തെ ബംഗ്ലാദേശില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത്, രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല…

Read More

വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

         വർക്കല : വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം ചേന്നന്‍കോട് സ്വദേശി മണിലാലിനെയാണ് കുടുംബ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ട് ദിവസമായി മണിലാല്‍ അവധിയിലായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Read More

മലപ്പുറത്ത് അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മലപ്പുറം:പൊന്നാനിയിൽ അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വടക്കേക്കാട് സ്വദേശിനി ബീവി കെ ബിന്ദു ആണ് മരിച്ചത്. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആണ് ബിന്ദു. ഉച്ചയോടെ സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ബുധനാഴ്ച രാവിലെ 9 ന് വടക്കേക്കാട് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

കൊച്ചി: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ ആയിരുന്നു മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. . ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാരം നടത്തും. വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്ബിജു തോമസ് (സീനിയർ ഡയറക്ടർ…

Read More

മൃതദേഹങ്ങൾ  മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ  നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മൃതദേഹങ്ങൾ വീട്ടുകാർക്ക് മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. ചികത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തി എന്നയാളുടേയും മൃതദേഹങ്ങൾ വീട്ടുകാർ നൽകിയതിൽ പിഴവ് സംഭവിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2009-ല്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ മരിച്ച…

Read More

മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചു; യുവാവ് അറസ്റ്റിൽ

തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പാലപ്പിള്ളി റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്‍റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്‍റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ്…

Read More

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസ്; അമ്മ രേഷ്മക്ക് പത്ത് വർഷം തടവും 50000 പിഴയും

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയെ കോടതി ശിക്ഷിച്ചു. പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജുവനൈല്‍ ആക്ട് പ്രകാരം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 5-നാണ് രേഷ്മ നവജാത ശിശുവിനെ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാതെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial