
പന്തളത്ത് പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു.
പത്തനംതിട്ട: പന്തളം കൂരമ്പാലയില്‍ ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പന്നിക്ക് വെച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം.കര്‍ഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കര്‍ഷകനും അയല്‍വാസിയുമായ ചന്ദ്രശേഖരന്‍ ഓടിയെത്തിയത്. പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ ഇലക്ട്രിക് കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അടൂര്‍…