
ബാലസംഘം വെള്ളല്ലൂർ മേഖലാ സമ്മേളനം നടന്നു.
ആറ്റിങ്ങൽ:ബാലസംഘം വെള്ളല്ലൂർ മേഖലസമ്മേളനം നടന്നു. കവിയും നാടക ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വെള്ളല്ലൂർ ആൽത്തറ സാംസ്ക്കാരിക കേന്ദ്രം ഹാളിൽ നടന ചടങ്ങിൽ മേഖല പ്രസിഡന്റ് കൃഷ്ണ അധ്യക്ഷയായി. സി.പി.ഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.കെ.സുനി സ്വാഗതവും, വൈഷ്ണവി റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല കോഡിനേറ്റർ, മോഹനചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .