അൻവറിൻ്റെ പാർക്കിലെ തടയണ പൊളിച്ചു നീക്കും; തിരക്കിട്ട നീക്കങ്ങളുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടികൾ അതിവേഗത്തിൽ. എട്ടുമാസത്തിന് ശേഷമാണ് കൂടരഞ്ഞി പഞ്ചായത്ത് തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങിയത്. അൻവർ സി.പി.എമ്മുമായി യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്. പൊളിച്ചുനീക്കാൻ റീ ടെൻഡർ ക്ഷണിക്കാൻ സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയോഗം തീരുമാനിച്ചു. പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു…

Read More

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും;
തള്ളിയാൽ കീഴടങ്ങുമെന്ന് സൂചന

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന. സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ…

Read More

കേരളത്തിൽ ഇന്ന് ശക്തമായ മഴ; 9 ജില്ലകളിൽ  യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്ന് ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പ്. കിഴക്കൻ മേഖലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

Read More

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം; യുവാവ് മദ്ധ്യ വയസ്ക്കനെ കൊലപ്പെടുത്തി

കോട്ടയം: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വാഴൂർ ചാമംപതാലിന് സമീപത്താ മധ്യവയസ്കനെ പ്രദേശവാസിയായ കൗമാരക്കാരൻ കൊലപ്പെടുത്തിയത്. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23 വയസുകാരനായ അപ്പുവിനെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.

Read More

പിക്കപ്പിനടിയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

ഇരട്ടയാർ: ശാന്തിഗ്രാം 4 സെൻ്റ് കോളനിയിൽ ഒഴത്തിൽ അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ പിക്കപ്പ് ഇടിച്ച് മരിച്ചു. 4 വയസായിരുന്നു. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മ കുടുംബശ്രീ യോഗം കൂടുന്നതിനിടെ കുട്ടിയുടെ അമ്മക്ക് പണം നൽകുന്നതിനായി വാഹനവുമായെത്തിയ സന്തോഷ് റോഡിൽ വാഹനം നിർത്തി. തുടർന്ന് സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഒപ്പം വാഹനത്തിനടുത്ത് കുട്ടിയെത്തിയിരുന്നു.കുട്ടിയെ ഡ്രൈവറും മറ്റുള്ളവരും കണ്ടിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടി നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം….

Read More

ഉദയനിധി സ്റ്റാലിൻ ഇനി തമിഴ്നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റു. ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി, പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകൻ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയിൽ കൂടി…

Read More

കൂത്തുപറമ്പ് സമരനായകൻ  പുഷ്പൻ ജ്വലിക്കുന്ന ഓർമ്മയായി

കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ ആയിരക്കണക്കിനു പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. എം.വി. നികേഷ് കുമാറും പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തി . 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും…

Read More

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.പാറക്കടവ് സ്വദേശികളായ റിസ്വാൻ(13), സിനാൻ(14) എന്നിവരാണ് മരിച്ചത്. അപകടമറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറ്റ്യാടി അടുക്കത്ത് വച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Read More

ഇനി മുതൽ ഡ്രെെവിംഗ് ലെെസൻസ് കയ്യിൽ കൊണ്ട് നടക്കേണ്ട; മൊബെെലിൽ കാണിച്ചാൽ മതി

കോഴിക്കോട്: പുതിയ ഡ്രെെവിംഗ് ലെെസൻസ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന പരാതികൾക്ക് പരിഹാരമാകുന്നു. ഇനി ഡിജിറ്റൽ ലെെസൻസുകൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആരംഭിച്ച ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് മന്തി ഈ കാര്യം വ്യക്തമാക്കിയത്. ചിത്രവും ക്യു ആർ കോഡുമുള്ള ഡ്രെെവിംഗ് ലെെസൻസ് മൊബെെലുകളിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത്. അത് മൊബെെലിൽ കാണിച്ചാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ…

Read More

പാലക്കാട് മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്:അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റതിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്നിവരെയാണ് നാട്ടുകൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പി.വി അൻവർ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ മർദിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോർട്ടർക്കും, ഒരു പ്രാദേശിക പത്രപ്രവർത്തകനുമാണ് മർദനമേറ്റത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പി.വി അൻവറിനൊപ്പം ഫോട്ടോയെടുക്കാൻ എത്തിയതെന്നാണ് മജീദിൻ്റെ മൊഴി. കസ്റ്റഡിയിലെടുത്ത അൻവർ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial