
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കി; ബി ഉണ്ണികൃഷ്‌ണനെ നിലനിർത്തി
തിരുവനന്തപുരം: സിനിമാ കോൺക്ലേവിൻ്റെ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ കുറ്റാരോപിതനായതിന് പിന്നാലെയാണ് നടപടി. ഫെഫ്ക അധ്യക്ഷൻ ബി ഉണ്ണികൃഷ്ണനെ സമിതിയിൽ നിലനിർത്തിയിട്ടുണ്ട്. മുകേഷിന് പകരം ഇതുവരെയും മറ്റാരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല. സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിൻ്റെ മുന്നോടിയായി സിനിമാ മേഖലയിലെ…