ബസ്സിന്റെ ചില്ല് പൊട്ടി വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം. ബസ്സിന്റെ ചില്ല് പൊട്ടി വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ പള്ളിപ്പുറം ഡിജിറ്റൽ സർവകലാശാലയ്ക്ക് മുൻപിൽ അപകടം.സംഭവത്തിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ വിശദമായ അന്വേഷണം നടത്തണം ബസ്സിൽ ഉണ്ടായിരുന്ന സഹപാഠികളുടേയും അപകടം പറ്റിയ കുട്ടികളുടെയും മൊഴികൾ രേഖപ്പെടുത്തണം.ബസ്സിന്റെ പിൻഭാഗത്ത് സുരക്ഷയ്ക്കായി വയ്ക്കാറുള്ള ഇരുമ്പ് കമ്പി ഉണ്ടായിരുന്നില്ല എന്ന പരാതി അന്വേഷിക്കണം.റോഡിലെ കുഴി നികത്താത്തതും, അറ്റകുറ്റപ്പണിയും…

Read More

ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് കണ്ടക്ടറുടെ ലൈംഗികാതിക്രമം; നാലുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പ്രതിയായ സന്തോഷ്‌കുമാറി(43)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2022 ഡിസംബർ എട്ടിന് രാവിലെ കുട്ടി വീട്ടിൽനിന്ന് ബസ്സിൽ കയറി സ്കൂളിൽ പോകവെ ആണ് കേസിനാസ്പദമായ സംഭവം. ബസ്സിൽ കയറിയത് മുതൽ കുട്ടിയെ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ…

Read More

എച്ച്1 എൻ1 ബാധിച്ച് തൃശ്ശൂർ സ്വദേശിയായ സ്ത്രീ മരിച്ചു

തൃശൂർ: എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ എറവ് സ്വദേശിനി 62 കാരിയായ മീനയാണ് മരിച്ചത്. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നിപ്പനി എന്നും അറിയപ്പെടുന്ന എച്ച്1 എൻ1 ഒരു വൈറസാണ്. 2009 ൽ 284,400 പേരാണ് ഈ പനി ബാധിച്ച് മരിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ശ്വാസതടസ്സം, നെഞ്ചുവേദന, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ, തുടർച്ചയായ തലകറക്കം, അപസ്മാരം, കഠിനമായ പേശി വേദന എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹോയം തേടുക

Read More

രാജ്യത്തെ ആദ്യ വാഹനാപകട മരണം സംഭവിച്ചിട്ട് 110 വർഷം; മാവേലിക്കരയിലുണ്ടായ ദുരന്തം, ഓ‍ർമ്മപ്പെടുത്തി എംവിഡി

  തിരുവനന്തപുരം: _രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് ഒരുപക്ഷേ രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. 1914 സെപ്റ്റംബർ  20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. മോട്ടോർ വാഹന വകുപ്പാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ…

Read More

ഒരുമാസമായി കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി

അറ്റകുറ്റപ്പണികൾക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി കോഴിക്കോട്ടെ റീജിയണൽ വർക് ഷോപ്പിലായിരുന്നു ബസ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ…

Read More

മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത് ഒന്നാം ക്ലാസുമുതൽ; കുട്ടി വിവരം തുറന്ന് പറഞ്ഞത് അധ്യാപകരോട്; അച്ഛന് മരണം വരെ കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആയിരുന്നു കുട്ടിയെ മുപ്പത്തിയേഴുകാരനായ പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ ആണ് കുട്ടിയുടെ അമ്മ മരിച്ചത്. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു…

Read More

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമേരിക്കയില്‍ നിന്നും വരികയായിരുന്ന ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജൂബി (38) എന്നിവരാണ് മരിച്ചത്.രാവിലെ 6.45 നായിരുന്നു അപകടം. ചരക്കുകയറ്റി തലശ്ശേരി ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്ന് റോഡരികിലെ വെള്ളക്കുഴിയിലേക്ക് കാര്‍ വീണു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

Read More

ഉടമ ഓട്ടോ വിറ്റതോടെ മാനസിക സംഘർഷം; ഒറ്റപ്പാലത്ത് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്. വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്‌നയില്‍ വെച്ച് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു

Read More

മലപ്പുറത്ത് വീടിന് തീ പിടിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു

മലപ്പുറം: വീടിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിനു സമീപം താമസിക്കുന്ന ഏറാട്ടുവീട്ടിൽ മണികണ്ഠൻ (50), മാതാവ് സരസ്വതി (70), മണികണ്ഠന്റെ ഭാര്യ റീന (40) എന്നിവരാണ് മരിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ മക്കളായ അനിരുദ്ധൻ നന്ദന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം ആത്മഹത്യ ആണെന്ന് ആണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് വീടിന്റെ മുറിയിൽ തീപിടിച്ചത്. മണികഠ്നാണ് വീടിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ….

Read More

മുറിയിൽ പൂട്ടിയിട്ട്  ഉപദ്രവിച്ചു, ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു; മൊബൈൽ ഫോൺ നിവിന്റെ കൈയിൽ, നിവിൻപോളിക്കെതിരെ പരാതിക്കാരി

കൊച്ചി: തന്നെ അറിയില്ലെന്ന നടൻ നിവിൻ പോളിയുടെ വാദം പച്ചക്കള്ളമാണെന്ന് പരാതിക്കാരി. നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായിട്ടാണ് യുവതിയുടെ ആരോപണം. മൂന്നുദിവസം ഉപദ്രവം തുടർന്നു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial