
പട്ടാപകൽ ക്ഷേത്രത്തിലെ ദീപസ്തംഭം ചാക്കിലാക്കി കടത്താൻ ശ്രമിച്ചു; രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
തൃശൂർ: പട്ടാപകൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടാളിയെ പൊലീസും പിടികൂടി. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ബംഗാൾ സ്വദേശി റൂബൽ ഖാനുമാണ് അറസ്റ്റിലായത്. പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായത്. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭമാണ് ഇരുവരും മുറിച്ചു കടത്താൻ ശ്രമിച്ചത്. ആദ്യം ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു, പിന്നീട് അയാൾ വീണ്ടും ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. പുതുമനശ്ശേരി…