
ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാർ
തിരുവനന്തപുരം∙ പ്രേം കുമാർ അടുത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ. ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതലയാണ് നടൻ പ്രേംകുമാറിന് നൽകിയിരിക്കുന്നത്. നിലവിൽ അദ്ദേഹം അക്കാദമി വൈസ് ചെയർമാനായിരുന്നു. വിവാദ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ച സംവിധായകൻ രഞ്ജിത്തിത്തിന്റെ ഒഴിവിലാണ് പ്രേംകുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ആദ്യം പരിഗണിച്ചിരുന്നത് സംവിധായകൻ ഷാജി എൻ. കരുണിനെയായിരുന്നു . എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യുസിസി…