ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ വീടിന് സമീപത്തെ പൊന്താക്കാട്ടില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നായിരന്നു രതീഷ് മൊഴി നല്‍കിയത്. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് പറഞ്ഞു നവജാത ശിശുവിനെ രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറം ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി അഹമ്മദ് നിസാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. മുണ്ടക്കുറ്റി സ്വദേശിയില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 4500 രൂപയും സഹിതമാണ് ഇയാള്‍ പിടിയിലായത് മുണ്ടക്കുറ്റി സ്വദേശി ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസര്‍ കൈക്കൂലി ചോദിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ…

Read More

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിച്ചു; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസ്

കൊച്ചി: യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസെടുത്തത്. 2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

Read More

സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു

തൃശൂർ: പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം…

Read More

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ഒരധികാരപദവിയും വേണ്ട’: കെ.ടി ജലീൽ

മലപ്പുറം : തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കെടി ജലീൽ വ്യക്തമാക്കുന്നു. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീൽ തവനൂരിൽ നിന്നുള്ള എംഎൽഎയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനങ്ങളും…

Read More

യുപിയില്‍ ചെന്നായ ആക്രമണം; മൂന്ന് വയസുകാരി മരിച്ചു, രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ഇന്നലെ രാത്രി ചെന്നായക്കൂട്ടങ്ങളുടെ ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് വയസുകാരി മരിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഒമ്പത് വയസുള്ള ഒരാണ്‍കുട്ടിക്കും പരിക്ക് പറ്റി. തെപ്ര ഗ്രാമപ്രദേശത്ത് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവിടങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് ചെന്നായ്ക്കളെ പിടിക്കുന്നത്. ഇങ്ങനെ നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്. വീടിന് പുറത്ത് കിടന്ന് ഉറങ്ങിയവരെയാണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. അതുകൊണ്ട് കുറച്ചു കൂടി ജാഗ്രത…

Read More

പെണ്‍കുട്ടിയെ ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍

കാസര്‍കോട്: മംഗലൂരുവില്‍ നിന്ന് ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരിയെ കണ്ടെത്തി. നാടിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാര്‍ അധികൃതരെ അറിയിച്ചതാണ് വഴിത്തിരിവായത്. മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, മംഗലൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി…

Read More

എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു, അന്വേഷണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ എക്‌സൈസ് സേനയിലേക്കുള്ള നിയമനത്തിലെ കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന പരീക്ഷയിലാണ് സംഭവം. ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദി, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് റിക്രൂട്ട്‌മെന്‍റ് നടന്നത്. പലാമുവില്‍ നാല് മരണങ്ങളും ഗിരിദി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും റാഞ്ചിയിലെ ജാഗ്വാര്‍ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാള്‍ വീതവും മരിച്ചതായി…

Read More

പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പി വി അൻവ‍ർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.

Read More

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പത് മുതൽ; 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും. 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ആയിരിക്കും പ്രാധാന്യം നൽകുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓണം ഫെയർ സെപ്റ്റംബർ അഞ്ച് മുതൽ പതിനാല് വരെ ആയിരിക്കുമെന്ന് ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial