സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത്നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെഅനുമതി വാങ്ങണമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

Read More

‘മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്ന് ഭീഷണിപ്പെടുത്തി’; പരാതിയുമായി ബാലചന്ദ്രമേനോൻ

കൊച്ചി: നടിയും അഭിഭാഷകനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്ക് ബാലചന്ദ്രമേനോൻ പരാതി നൽകി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍റെ ഫോണിലൂടെയുള്ള ഭീഷണി. അടുത്ത ദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. മുകേഷടക്കം ഏഴുപേർക്കെതിരെ പരാതി നൽകിയിട്ടുള്ള ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനും പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ…

Read More

ജലരാജാവായി കാരിച്ചാൽ ചുണ്ടൻ; തുടർച്ചയായി അഞ്ചാം തവണയും നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജലരാജാക്കന്‍മാരായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ക്ലബ് കിരീടത്തിൽ മുത്തമിടുന്നത്. വീറും വാശിയും നിറഞ്ഞ മത്സരമായിരുന്നു ഓളങ്ങളിൽ അലതല്ലിയത്‌. വെറും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു കാരിച്ചാൽ ഫിനിഷ് ചെയ്തത്. വിയപുരം ചുണ്ടൻ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതായത്. കാരിച്ചാല്‍ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടന്‍…

Read More

കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ വിടപറഞ്ഞു

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി എന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ…

Read More

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയെ മതിയാകൂ; കടുത്ത നിലപാടുമായി സിപിഐ

എഡിജിപി അജിത് കുമാർ വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. ആർഎസ്എസ് ബന്ധമുള്ള എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയേ തീരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. നിലപാടിൽ നിന്നും വ്യതിചലിക്കരുത്. സിപിഎം പ്രവർത്തകരുടെ കൊലയാളി മുദ്രവാക്യത്തെയും സിപിഐ വിമർശിച്ചു. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ്…

Read More

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മുംബൈ: കേന്ദ്ര ഏജൻസികളുടെ ഭീകരാക്രമണ മുന്നറിയിപ്പ് നിലനിൽക്കുന്ന മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ആരാധനാലയങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലെല്ലാം മുംബൈ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ദുർഗാ പൂജ, ദീപാവലി,ദസറ ആഘോഷങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതാത് സോണുകളിലെ സുരക്ഷ സൂക്ഷ്മ‌മായി നിരീക്ഷിക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ…

Read More

പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു‌‌

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. മിഥുനെ രക്ഷിക്കുന്നതിനിടയിൽ ബാക്കി മൂന്നുപേരും മരിച്ചു. വിവരം അറിഞ്ഞയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. എല്ലാവരെയും നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

‘മഞ്ഞുമ്മൽ ബോയ്‌സ്’ റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്; മേളയിൽ എത്തുന്ന ആദ്യ മലയാള ചിത്രം

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്‌സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്. മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ,…

Read More

സി കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടപടി; വൈക്കം സിഐയെ സ്ഥലംമാറ്റി

കോട്ടയം: വൈക്കം സി.ഐയെ സ്ഥലം മാറ്റി. വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മർദ്ദിച്ചതായും എംഎൽഎയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നൽകിയിരുന്നു. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും

Read More

ജനസാഗരം യാത്രാമൊഴിയേകി ;നാട് ഒന്നാകെ അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു

കോഴിക്കോട്: അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial