ഉത്തരാഖണ്ഡിൽ ട്രക്കിങിന് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി സംഘത്തിലെ ഒരാൾ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുള്ള ജോഷിമഠില്‍ ട്രക്കിംഗിന് പോയത്. ഇതിനിടെ അമലിന്റെ ആരോഗ്യനില മോശമായി. നാല് പേരെയും ഗരുഡിലെ ബേസ് ക്യാമ്പിലേയ്ക്ക് മാറ്റിയെങ്കിലും അമലിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. അമലിന്റെ മൃതദേഹം ഇന്ന്…

Read More

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച നിലയിലും സുമി മുറിക്കുള്ളില്‍ പൊള്ളലേറ്റുമാണ് മരിച്ചത്. ഇവരുടെ രണ്ടു മക്കളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പന്ത്രണ്ടും, ആറും വയസ്സുള്ള കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി അടുക്കളയില്‍ കയറി പാചകവാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട് തീ കൊളുത്തുകയായിരുന്നു.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ രണ്ട് മക്കളെ സ്വകാര്യ…

Read More

കൊച്ചിയിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രികയായ ഡോക്ടർക്ക് ദാരുണാന്ത്യം

മരട്: മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് അടിയിൽ പെട്ടാണ് ഡോക്ടർ മരിച്ചത്. മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനാണ് ലോറി ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി…

Read More

74 ദിവസത്തെ കാത്തിരിപ്പിന് വിരാമം; അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ഷിരൂർ: ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അർജുന്റെ ചേതനയറ്റ ശരീരം നാട്ടിലേക്ക് യാത്ര തിരിച്ചു. ആ യാത്ര ജീവനോടെയായിരുന്നെങ്കിലെന്ന് ആരും ഒരു നിമിഷം ആശിച്ചു പോകും. ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മകന് ഇഷ്ടപ്പെട്ട കളിപ്പാട്ടവുമായി നാട്ടിലേക്ക് ഓടിയെത്താൻ വെമ്പൽകൊണ്ട ആ ഹൃദയം ഇപ്പോൾ നിശ്ചലമാണ്. ആ യാത്ര അവസാനത്തേതായിരുന്നെന്ന് അറിയാതെ അർജുൻ ഇന്ന് മടങ്ങുകയാണ്. ആംബുലൻസിന് പിന്നാലെയായി കർണാടക പൊലീസ് വാഹനവുമുണ്ട്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും…

Read More

നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്കും

തിരുവനന്തപുരം: ഐടിഐകളിലെ പഠന ദിവസം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് സംസ്ഥാനത്തെ ഐടിഐകളിൽ നാളെ പഠിപ്പ് മുടക്കും.ഐടികളിലെ പരിശീലന മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാരിന് കീഴിലെ ഡിജിടി 2022 മുതൽ ഒരു വർഷത്തെ പാഠ്യ സമയം 1600 മണിക്കൂറിൽ നിന്നും1200 മണിക്കൂർ ആക്കി കുറച്ചിരുന്നു. കേരളത്തിലെ ഐടിഐ കൾ നിലവിൽ ശനിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ 6 ദിവസം ആണ് പ്രവർത്തിച്ചുവരുന്നത്. കേരളത്തിന് പുറത്തുള്ള മിക്ക സംസ്ഥാനങ്ങളിലും ആഴ്ചയിൽ അഞ്ചു ദിവസമാണ് ഐടിഐ പ്രവർത്തിക്കുന്നത്. ഡിജിടി ഐടിഐ പരിശീലന സമയം 1200…

Read More

സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ      കെ എസ് യു പഠിപ്പുമുടക്കും

കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു . നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്നലെ ഐടിഐകളിൽ വിദ്യാർഥി സദസുകളും കെഎസ്‌യു സംഘടിപ്പിച്ചിരുന്നു

Read More

അൻവർ ഇടത് മൂല്യങ്ങളുടെ കാവൽക്കാരൻ അല്ല’; അജിത് കുമാറിന് അധിക കാലം തുടരാനാകില്ലെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: പിവി അന്‍വർ ഇടത് മൂല്യങ്ങളുടെ കാവൽക്കാരനല്ലെന്നും അൻവറിനെ ഉൾക്കൊള്ളാനാകില്ല എന്ന് തുടക്കം മുതൽ തങ്ങൾ നിലപാട് എടുത്തിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവറിന്‍റെ ആരോപണങ്ങള്‍ പെട്ടെന്ന് ഉത്തരം പറയാവുന്ന വിഷയം അല്ലെന്നും ചര്‍ച്ച ചെയ്തശേഷം വിശദമായ മറുപടി നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 2011ൽ ഏറനാട്ടിൽ എല്‍ഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിവി അൻവര്‍ മത്സരിച്ചത്. അന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് അൻവര്‍ മത്സരിച്ചത്. എന്തെല്ലാം പ്രലോഭനവും സമ്മര്‍ദം വന്നാലും…

Read More

കൊല്ലത്ത് കാണാതായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പ്ലസ്ടു വിദ്യാർഥികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. ഇരുവരും കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികളായിരുന്നു. മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല

Read More

എൽഡിഎഫുമായുള്ള പിവി അൻവറിൻ്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ഗോവിന്ദൻ

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അന്‍വറിന്റെ സമീപനം…

Read More

സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ‘ബലി’ കൊടുത്തു; ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. സ്‌കൂളിന്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി അധികൃതര്‍ കുട്ടിയെ ‘ബലി’ നല്‍കുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ഹാത്രാസ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് വിജയം കൊണ്ടുവരാന്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേലിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial