
ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് സുമയ്യ അറസ്റ്റിലായത്. ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നും അഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 ഒക്ടോബർ മുതലാണ്…