ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ…

Read More

മൂവാറ്റുപുഴ നിർമ്മല കോളേജിലെ 25 വിദ്യാർത്ഥികളെ കടന്നൽ കുത്തി

മൂവാറ്റുപുഴ: നിർമ്മല കോളേജിലെ 25 വിദ്യാർത്ഥികളെ കടന്നൽ കുത്തി. കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു വിദ്യാർത്ഥികൾ. കോളേജിലെ സ്പോർട്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരം അല്ലെന്ന് ഡോക്ടർ അറിയിച്ചു. ഒരു കോച്ചിനും ബാക്കി വിദ്യാർത്ഥികൾക്കും ആണ് പരിക്കേറ്റത് എല്ലാവരും നിരീക്ഷണത്തിൽ ആണ്. നാല് വിദ്യാർത്ഥികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Read More

ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലി കെണിയില്‍

ബെംഗളൂരു : ബെംഗളൂരു നഗരത്തിന്റെ ഉറക്കം കെടുത്തിയ പുലിയെ വനംവകുപ്പ് പിടികൂടി. വനംവകുപ്പ് വെച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെ ഒരാഴ്ചയായി ഭീതിയിലാഴ്ത്തിയ പുലിയാണ് അവസാനം കെണിയിലായത്. ഡ്രോണുകളും സിസിടിവി ദൃശ്യങ്ങളുമാണ് പുലിയെ പിടികൂടാന്‍ സഹായിച്ചത്. ഒരു പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് അവിടം കെണി സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്.

Read More

സിദ്ദിഖ് സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്….

Read More

ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി; അടുത്ത ഏഴു ദിവസം കേരളത്തില്‍ മഴ

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദം ഛത്തിസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ഏഴു ദിവസം കേരളത്തില്‍ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 29 തീയതികളില്‍ ശക്തമായ മഴ കിട്ടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്….

Read More

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. അതിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജുൻ കാണാതായി എഴുപത്തിയൊന്നു ദിവസങ്ങൾ പിന്നിട്ടിരുന്നു. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. അർജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട് രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം…

Read More

നടിയെ പീഡിപ്പിച്ചെന്ന പരാതി നടൻ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇടവേള ബാബു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഇടവേള ബാബു ഹാജരായിരുന്നു. മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വിട്ടയയ്ക്കും. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്തു വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യൽ. കേസിൽ നേരത്തെ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. മുകേഷിനെ മൂന്നുമണിക്കൂർ ചോദ്യംചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും ഇവിടെവച്ചാണ്.

Read More

ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍

എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചില്‍. ഹൈക്കോടതിയുടെ വിധി വന്നതിനു ശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവിൽ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായാണ് വിവരം. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും…

Read More

പാലക്കാട്   റോഡരികിലെ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തിൽ. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ യുവാവ് 35കാരനായ ജി. ജസ്വന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച്  ആറു തീർത്ഥാടകർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി തീർത്ഥാടകർക്ക് ദാരുണാന്ത്യം. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് അപകടമുണ്ടായത്. 2 സ്ത്രീകളുൾപ്പെടെ 6 തീർത്ഥാടകരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial