മികച്ച ക്ലാസ്സ്‌, കുറഞ്ഞ ഫീസ്
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിതാക്കൾ കൂടുന്നു

തിരുവനന്തപുരം: ഗതാഗതമന്ത്രിഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂ‌ളുകൾ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മ‌ിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്എംആദ്യ ബാച്ചിൽ നടത്തിയത് 40 ടെസ്റ്റുകളായിരുന്നു. ഇതിൽ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 വിജയശതമാനം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം….

Read More

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.അതേ സമയം…

Read More

എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾ 500 (അഞ്ഞൂറ് രൂപ മാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷമുള്ള പരീക്ഷാർഥികൾ 200 (ഇരുനൂറ് രൂപ മാത്രം) രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന പേരിൽ അംഗീകൃത ബാങ്കിൽ നിന്നാണ്…

Read More

ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ നിന്ന് കഞ്ചാവ് ചോക്ലേറ്റ് പിടികൂടി

അഹമ്മദാബാദ് : ചോക്ലേറ്റ് നിർമാണ കമ്പനികളിൽ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലർത്തിയ ചോക്ലേറ്റും പിടികൂടി. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 15 ചോക്ലേറ്റ് നിർമാണ കമ്പനികളിൽ നിന്നാണ് തെലങ്കാന ആന്റി നർക്കോട്ടിക്സ് ബ്യൂറോ കഞ്ചാവ് പിടിച്ചെടുത്തത്. 1.05 ലക്ഷം രൂപ വിലമതിക്കുന്ന 12.68 കിലോ കഞ്ചാവും 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടിച്ചെടുത്തത്. പൊലീസ് എക്സൈസ്, പ്രൊഹിബിഷൻ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് തുടർച്ചയായി പിടികൂടിയത്. ചോക്ലേറ്റ് നിർമാണ കമ്പനികൾക്കെതിരെ നോട്ടീസ്…

Read More

വീടിനു മുന്നിൽ നിന്ന് കളിക്കുകയായിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി; കുട്ടിയെ ബലാത്സംഗത്തിൽ നിന്നും രക്ഷിച്ചത് ഒരു കൂട്ടം കുരങ്ങുകൾ

യുപിയിലെ ബാഗ്പത്തിൽ ശനിയാഴ്ച ഒരു കൂട്ടം കുരങ്ങുകൾ ആറുവയസ്സുകാരിയെ ബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടുത്തി. യുകെജി വിദ്യാർത്ഥിനിയാണ് കുട്ടി. പെൺകുട്ടി വീടിനു മുന്നിൽ നിന്ന് കളിക്കുകയായിരുന്നു. കുട്ടിയുമായി ഒരാൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പെൺകുട്ടിതന്നെയാണ് കുടുംബത്തെ അറിയിച്ചത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് എത്തിച്ചതിനുപിന്നാലെ ഇയാൾ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ഒരുകൂട്ടം കുരങ്ങുകൾ ഇയാളെ ആക്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ ഇയാൾക്ക് ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടേണ്ടിവന്നു. ആക്രമിക്കാൻ ശ്രമിച്ചയാളെ…

Read More

പിതാവ് മരിച്ചതിന് പിന്നാലെ 60 കാരിയായ അമ്മയെ വിവാഹം കഴിക്കാനായി ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ്

        അറുപതുവയസുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത‌ 38കാരനായ മകന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹർ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഉത്തരവ്. 2023 ജനുവരി 22നായിരുന്നു കേസിൽ മകൻ അറസ്റ്റിലായത്. സംഭവത്തിൽ 38കാരന്റെ സഹോദരനാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രായമായ അമ്മയോട് കന്നുകാലിക്ക് പുല്ല് കെട്ട് കൊണ്ട് വരുവാൻ കൂടെ ചെല്ലാൻ സഹോദരൻ ആവശ്യപ്പെട്ടെന്നും വയലിലെത്തിയപ്പോൾ അമ്മയെ പീഡിപ്പിച്ചെന്നുമായിരുന്നു പൊലീസിൽ സഹോദരൻ നൽകിയ പരാതി. പരിക്കുകളോടെ തിരികെ വീട്ടിലെത്തിയ അമ്മ പറഞ്ഞാണ് വിവരം അറിഞ്ഞതെന്നും പിന്നാലെ തന്നെ…

Read More

അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് നാവിക സേന; ഷിരൂരിൽ നിന്ന് മടങ്ങുന്നു, തിരച്ചിൽ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാൽ മാത്രം

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം നാവിക സേന അവസാനിപ്പിക്കുന്നു. തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ചു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ദൗത്യത്തിന്റെ ഭാഗമാകാനാണ് തീരുമാനം. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

Read More

ആലപ്പുഴയിൽ  മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാണ് മരിച്ചത്. 32 വയസായിരുന്നു. ആലപ്പുഴ നൂറനാടാണ് സംഭവം. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു രാഹുൽ. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് തെരഞ്ഞപ്പോഴാണ്…

Read More

സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റ് പെൺകുട്ടികൾക്ക് മാതൃകയായി ഒൻപതാം ക്ലാസുകാരി

ബംഗളുരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റ് പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ഒന്‍പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം മോശമാണന്ന് അറിയാമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. കര്‍ഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക…

Read More

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പാണ്, അവസാനിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി

        ദില്ലി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി .മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ NRI ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പഞ്ചാബിൽ നിന്നുള്ള കേസിലാണ് കോടതി വിമർശനം. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial