Headlines

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ട് ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്∙ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ടു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ അണ് മരിച്ചത്. 6 വയസായിരുന്നു. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

Read More

ബിഗ്ഗ്‌ബോസ് താരം അജാസ്ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ

മുംബൈ: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ കഞ്ചാവുമായി പിടിയിൽ. അജാസ് ഖാന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിനൊടുവിലാണ് താരത്തിന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ അറസ്റ്റ് ചെയ്തത്. അജാസ് ഖാന്റെ ജോഗേശ്വരിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. നിരവധി മരുന്നുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഫാലോൺ ഗുലിവാലയെ അറസ്റ്റ് ചെയ്തത്. അജാസ് ഖാനും ഭാര്യയും മയക്കുമരുന്ന് കടത്തിയെന്നും ആരോപണമുണ്ട്. ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അജാസ് ഖാൻ ഒളിവിലാണെന്നാണ്…

Read More

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

കണ്ണൂർ: നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. കണ്ണൂർ കേളകത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇകെ ബേബി എന്നിവർക്കെതിരെയാണ് കേസ്. ഉയരം കുറഞ്ഞ വ്യക്തി വാഹനം ഓടിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജങ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്

Read More

പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സഹപാഠിയായ കൗമാരക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയില്‍ 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്തപ്പോള്‍ സഹപാഠി നല്‍കിയ മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് സാംപിള്‍ അടക്കം നല്‍കിയതിന് ശേഷമാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങള്‍ പ്രണയത്തില്‍…

Read More

11 മാസമായി ശമ്പളം ഇല്ല;ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ ജീവനൊടുക്കി

കൊച്ചി: ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ ജീവനൊടുക്കി. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ താമസിക്കുന്ന പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് ഉണ്ണിയെ കണ്ടെത്തിയത്. സംസ്ഥാന സ‍ർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിൽ നിന്നും കഴിഞ്ഞ 11 മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Read More

കാമുകന്റെ വീട്ടിലെത്തി ഭർതൃമതിയായ യുവതി ജീവനൊടുക്കി

തിരുവനന്തപുരം: കാമുകന്റെ വീട്ടിലെത്തി ഭർതൃമതിയായ യുവതി ജീവനൊടുക്കി. മുട്ടത്തറ കല്ലുമ്മൂട് പുതുവൽ പുത്തൻവീട്ടിൽ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകൾ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ വി. നായരുടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയും അവിവാഹിതനായ അരുണും സ്കൂളിൽ സഹപാഠികളായിരുന്നു. അടുത്ത കാലത്ത് പൂർവവിദ്യാർഥി സംഗമത്തിൽവെച്ച് കണ്ടുമുട്ടിയതോടെയാണ് പ്രണയത്തിലായത്. അരുൺ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിന്റെ പ്രകോപനത്തിലാണ് യുവതി ജീവനൊടുക്കിയത് എന്നാണ്…

Read More

ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം ; ആൺ സുഹൃത്ത് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് കോഴിക്കോട് പോലിസ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഈ മാസം 26ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു. സനൂഫും ഫസീലയും ഒരുമിച്ചാണ് ഹോട്ടലില്‍ റൂമെടുത്തത്. തിങ്കളാഴ്ച രാത്രി പത്തു…

Read More

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യ മേരി വർഗീസിൻ്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

കൊച്ചി: ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ആണ്ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്നാണ് കേസ്.

Read More

ഒറ്റപ്പാലത്ത് മോഷണം :63 പവനും, പണവും കവർന്നു

പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയില്‍ മോഷണം. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് സംഭവം. 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം. മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്നാണ് പ്രതി വീടിനകത്ത് പ്രവേശിച്ചത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും 35,000 രൂപയോളം വിലവരുന്ന ഒരു റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വീട് പൂട്ടി മകളുടെ വീട്ടില്‍ പോയ ബാലകൃഷ്ണന്‍…

Read More

വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ; 19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദിക്ക് 16 വർഷം തടവും പിഴയും

മലപ്പുറം: പെട്ടെന്ന് വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് അതിവേഗ പോക്‌സോ സ്‌പെഷൽ കോടതി ശിക്ഷ വിധിച്ചു. 56 കാരനായ അബ്ദുൽ ഖാദറിനെ ജഡ്ജി കെ പി ജോയ് ആണ് ശിക്ഷിച്ചത്. 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial