
വെമ്പായത്ത് വയോധിക ഉൾപ്പെടുന്ന കുടുംബത്തെ ഇറക്കിവിട്ട സംഭവം എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
വെമ്പായം: വെമ്പായത്ത് വയോധിക ഉൾപ്പെടുന്ന കുടുംബത്തെ ഇറക്കി വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് ഭരിക്കുന്ന നെടുമങ്ങാട് അർബൻ സഹകരണ ബാങ്ക് കന്യാകുളങ്ങര ശാഖയിൽ നിന്നും ലോണെടുത്ത കുടുംബത്തെയാണ് ജപ്തി ചെയ്ത് ഇറക്കി വിട്ടത്. കന്യാകുളങ്ങര ശാഖയിൽ നിന്നും ഒന്നര ലക്ഷം രൂപ കുണൂർ സ്വദേശി സജിയും ഭാര്യ പ്രഭയും ചേർന്ന് ലോൺ എടുത്തിരുന്നു. ലോൺ അടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളെടുത്തത്. പ്രഭയുടെ 85 കാരിയായ അമ്മയുൾപ്പെടെയുള്ളവരെ പുറത്താക്കിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. വീട്ടുകാരോട്…